അൽപം ഗൗരവത്തോടെ റസിയ പറഞ്ഞപ്പോൾ സന സമ്മദിച്ചു …
സന അടുത്ത റൂമിലേക്ക് കയറി …
റസിയ ചെന്ന് വാതിൽ തുറന്നു ….
പെരുമഴയത്ത് നനഞ്ഞ് കൊണ്ട് തെന്നയാ അജു വന്നിരിക്കുന്നത്.
” എടാ നിനക്ക് ഒരു കുട ബാഗിൽ ഇട്ടുടായിരുന്നോ….. നിനക്ക് അറിഞ്ഞൂടെ ജൂൺ മാസമാണെന്ന് ….”
അജു : “വിട്ടു പോയതാ …. ഇത്താ”
” ഇങ്ങിനേ നനഞ്ഞ് അകത്ത് കയറല്ലേ …… ഇവിടെ നിൽക്ക് …. ഞാൻ തോർത്ത് എടുത്ത് വരാം … തോർത്തി നനഞ്ഞ ഡ്രസ്സ് മാറ്റീട്ട് അകത്ത് കയറാം ”
റസിയ ഒരു തോർത്ത് കൊണ്ട് വന്ന് അജൂന് നൽകി. ….
” ഇത്താ …. ഇത് ആരുടാ വണ്ടി ?”
” അത് സനയുടെതാ…. അവൾ അകത്തുണ്ട് ”
” പുതിയതാണല്ലോ”
അജു സ്കൂട്ടിയിലേക്ക് നോക്കി പറഞ്ഞു.
” നീ ഡ്രസ്സ് ഇവിടെ ഊരിയിട്ടേര് ….”
റസിയ അകത്തേക്ക് പോയി
അജു തൻ്റെ തല തോർത്തി , നനഞ്ഞ ഡ്രസ്സെലാം അഴിച്ച് മാറ്റി തോർത്ത് ചുറ്റി അകത്ത് കയറി. ….
സന ഒരു ചുവന്ന ചുരിദാർ ടോപ്പ് ധരിച്ച് പുറത്ത് ഇറങ്ങിയപ്പോൾ അജു നെ കണ്ടു.
” ബെസ്റ്റ് ….. നീയും നനഞ്ഞെല്ലെ ”
സന ചിരിച്ച് കൊണ്ട് ചോദിച്ചു.
“അതെ …. ഇങ്ങളും നനഞ്ഞിട്ടണോ ഇത്താൻ്റെ ഡ്രസ്സ് ഇട്ട്ക്ണ്…… ”