” അപ്പോൾ റസിയ ഞാനിറങ്ങട്ടെ ”
സന പറഞ്ഞു
അജു: ‘ ” അല്ല …. സനാത്ത …. സ്കൂട്ടി വങ്ങിയ ചിലവ് എവിടെ ”
സന :”അത് ഞാൻ പിന്നെ തരാം”
റസിയ : “അത് പറഞ്ഞാ പറ്റില്ല ….. നീ ഭൂലോക അർക്കീസാണ് …. പിന്നെ ചോദിച്ച നീ കൈ മലർത്തും ”
സന :” ഞാൻ ഉറപ്പായും പിന്നെ തരാം”
അജു: ” ഇതേ ഡയലോഗാണ് അന്ന് ജോലി കിട്ടിയപ്പം പറഞ്ഞത് ….. ഇന്നട്ടോ ….. ചെലവുമില്ല …. ഒന്നുമില്ല”
റസിയ : ” ശരിയണ്…. അന്ന് നീ ഞങ്ങളെ പറ്റിച്ചു. ….. ഇന്ന് നിന്നെ വിടാൻ ഉദ്ധേഷം ഇല്ല”
റസിയ സ്കൂട്ടിയുടെ കീ അവളുടെ കയ്യിൽ നിന്നും തട്ടി പറിച്ചു
” എൻ്റെ പൊന്ന് റസിയ നമ്മുക്ക്…. പിന്നീടാക്കാം ” സന പറഞ്ഞു
” പറ്റില്ല ….. ” റസിയ
” നമ്മുടെ ചേലകുന്നിൽ ഒരു പുതിയ റസ്റോറൻ്റ് തുടങ്ങട്ടുണ്ട്…… അവിടെ പോയാലോ ”
അജു പറഞ്ഞു.
” അതു ശരിയാ ….. അതാവുമ്പോ അടുത്ത് തെന്നെയാണ്….”
റസിയ പറഞ്ഞു.
രക്ഷയില്ലാന്ന് കണ്ടപ്പോൾ സന
” എന്നാ വേഗം പോവ്വാം ….. റെഡിയാവാനില്ലലോ…… ”
റസിയ :” എനികൊന്ന് ഡ്രസ്സ് മാറ്റണം”