അജു: ‘”എനിക്കും ”
സന :’അതിനൊന്നും സമയമില്ല…. അല്ലെങ്കിലെ നേരം വയുകി….. നിങ്ങൾ ഇപ്പം ധരിച്ച ഡ്രസ്സിനെന്താ കുഴപ്പം ….. അത് മതി . ”
റസിയ സ്വന്തം ഡ്രസ്സ് നോക്കി
ഭംഗിയുള്ള കറുപ്പ് ചുരിദാറാണ് വേഷം …..
റസിയ ” എന്നാലും ഞാനൊന്ന് റൂമിൽ പോയിട്ട് വേഗം വരാം ”
സന ” പറ്റില്ല ….. പോവാന്നെങ്കിൽ ഇപ്പം ഇറങ്ങണം….. ഇല്ലെങ്കിൽ ഞാനില്ല”
റസിയ : “എനിക്ക് റൂമിൽ പോയി വരാൻ ഒറ്റ നിമിഷം മതി”
സന ” എന്തെ സോനു മോനെ എടുക്കാനാണോ ”
റസിയ : ”അവൻ ഒറങ്ങികെള്ളും …. എണീക്കാൻ രാത്രിയാവും ….. നമുക്ക് വിട് ലേക്ക് ചെയ്താൽ മതി …… നമ്മൾ അര മണിക്കൂർ കൊണ്ട് തിരിച്ചെത്തില്ലേ ”
സന :” എന്ന വേഗം ഇറങ്ങിക്കേ ….. ദേ ഈ തട്ടം ഇട്ടോ …. ”
സോഫയിൽ നിന്നും തട്ടം റസിയാക്ക് നീട്ടി …… അവൾ വാങ്ങിച്ച് ധരിച്ചു.
റസിയ : ” എന്നാലും ഒറ്റ മിനുറ്റ് ….ടീ… ”” ഒന്ന് റൂമിൽ പോവാന”
“എന്നാ ഇത്ത ഇങന തെന്നെ പോകാം…… എനിക്ക് ഈ ടി ഷർട്ടും ട്രാക് സ്യൂട്ട് തെന്നെ ധാരാളം ”
അജു ആവേശത്തിൽ തൻ്റെ വസ്ത്രത്തിൽ നോക്കി പറഞ്ഞു.
“എനിക്കും ഈ ഡ്രസ്സ് തെന്നെ മതി ….. ഒന്ന് റൂമിൽ പോയി വരാനൊള്ളു ”
റസിയ അപേക്ഷ സ്വരത്തിൽ പറഞ്ഞു. ….
” എന്തിന് ……അതൊന്നും പറ്റില്ല …. ചിലവ് വേണമെങ്കിൽ ദേ ഇപ്പം ഇറങ്ങി കോളണം ….”
സന ഉറപ്പിച്ച് പറഞ്ഞു.