ഇവിടെ കിടന്നുള്ള ഡയലോഗ് മാത്രോള്ളല്ലേ………ആ കൊച്ചിനെ ഒന്ന് കണ്ടായിരുന്നെകിൽ ഒരു സ്വർണ മാല വാങ്ങി കൊടുക്കായിരുന്നു……….
ശ്രീകുട്ടി : ഒന്ന് പോടാ……
നിന്റച്ഛനെ പോയി വിളിയടി മൈരേ……..
ടാ ഇനി എന്റച്ഛന് വിളിച്ചാലുണ്ടല്ലോ…… താഴേന്നു ചാടി എഴുനേറ്റ് കൈയും ചൂണ്ടി എന്റെ നേരെ………
ഏഹ് മൂത്തവരുടെ നേരെ കൈ ചൂണ്ടുന്നോ….. അവളുടെ ചൂണ്ടുവിരൽ പിടിച്ചു തിരിച്ചു…….
ആാാാാ വിടാടാ എന്റെ കയ്യിന്നു….. ഞാൻ വിട്ടില്ല……..
അവൾ അടുത്ത കൈ ഓങ്ങിയതും അതും പിടിച്ചു തിരിച്ചു…… കോളേജിന്ന് ഇടി കൊണ്ടില്ലേ….. ഇനി എന്റെ കയ്യിന്നും വേണോ മര്യാദക് അവിടെ വല്ലെടുത്തും കിടന്നോ….തള്ളി ബെഡ്ലേക്ക് ഇട്ട് ഞാൻ ബാത്റൂമിൽ കേറി…….
തിരിച്ചിറങ്ങിയപ്പോ അവൾ ബെഡിൽ കിടപ്പുണ്ട്…….
ഞാൻ : ദൈവമേ എന്നാലും ആ ഇടി കൊണ്ട കാഴ്ച എനിക്ക് കാണാൻ പറ്റില്ലല്ലോ……
ഞാൻ :ഡി ഡി നല്ല ക്ഷീണം ഉണ്ടല്ലേ ഇടി കൊണ്ട… പോയി വെള്ളം ചൂട് ആക്കി കുളിക്ക് നാളേം കൊള്ളാൻ ഉള്ളതല്ലേ……..
മറുപടി ഒന്നുമില്ല……..
പുറത്ത് പോയി ഫുഡും കഴിച്ചു കിടന്നുറങ്ങി…..
പിറ്റേന്ന് ഞാൻ ഓഫീസിൽ പോയി അവൾ ക്ലസ്സിൽ പോയില്ല രണ്ടു ദിവസം….. ഞാൻ ഒന്നും മിണ്ടാനും പോയില്ല………
ഒരാഴ്ച കൂടി കടന്നു പോയി……… ജോലി തിരക്ക് കാരണം….അന്ന് ഞാൻ ഇറങ്ങാൻ കുറച്ചു വൈകി ഏകദേശം 7 മണി ആയി…
20 മിസ്സ്ഡ് കാൾ … ഫോൺ സൈലന്റിൽ ആയിരുന്നത് കൊണ്ട്……..ഞാൻ അറിഞ്ഞില്ല…… ഒരു ലാൻഡ് ലൈൻ നമ്പർ ആണ്…………
ട്രൂ കാളർ എടുത്ത് സെർച്ച് ചെയ്തു….പോലീസ് സ്റ്റേഷൻ എറണാകുളം………
എന്നെന്തിനാ ഈ സ്റ്റേഷനിന്ന് വിളിക്കണേ….
ദേ പിന്നേം വിളിക്കാണ്…….
ഹലോ…….അജിത്ത് അല്ലെ ….
അതെ………