ഓണപ്പുലരി V2
Onappulari V2 | Author : Mr. King Liar
നമസ്കാരം കൂട്ടുകാരെ….,
വീണ്ടും ഒരു പൊന്നോണക്കാലം നമ്മൾക്ക് മുന്നിൽ എത്തിയൊരിക്കുകയാണ്. എന്നും ഓർമ്മകൾ നിറയുന്ന ഓണക്കാലം ആയിരിക്കും നമ്മളുടേത്. കഴിഞ്ഞ ഓണത്തിന്റെ പോലെ ഈ ഓണത്തിനും ഞാൻ ഒരു കഥയുമായി എത്തിയിരിക്കുകയാണ്.
പക്ഷെ കഴിഞ്ഞ ഓണപ്പുലരിയുമായി ഈ കഥക്ക് യാതൊരുവിധ ബന്ധവുമില്ല. തികച്ചും രണ്ട് കഥയും കഥാപാത്രങ്ങളും ആണ് രണ്ടിലും ഉള്ളത്.
കഴിഞ്ഞ ദിവസം കൊണ്ട് തട്ടിക്കൂട്ടിയ കഥയാണ്. സൊ അതിന്റെയൊരു ക്വാളിറ്റിയെ കാണു..എഴുതി തീരും എന്ന് ഒരു പ്രതീക്ഷയും ഉണ്ടായില്ല. പക്ഷെ എന്റെ നന്മനിറഞ്ഞ രണ്ട് സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ഈ കഥ പെട്ടന്ന് പൂർത്തീകരിച്ചത്..!!
“”നിറം സിനിമയിലെ മിഴിയറിയാതെയും, ഓ മൈ കടവുളേ സിനിമയിലെ കഥൈപോമാ പാട്ടും കേട്ടതിൽ നിന്നും മനസ്സിൽ ജന്മം കൊണ്ടതാണ് ഈ കഥ.!
ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചോളൂ.!
എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും നമ്മുടെ സ്വന്തം കുട്ടേട്ടനും ഈ നുണയന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ….
സ്പെഷ്യൽ താങ്ക്സ് ടു തമ്പുസ് ആൻഡ് അജയ്… 💞
സ്നേഹപൂർവ്വം
കിംഗ് ലയർ
>>>>>>>>>>>>>⭕️<<<<<<<<<<<<<<<
അസ്തമയസൂര്യൻ ആഴിയിൽ വിശ്രമിക്കാൻ തയ്യാറാവുകയാണ്. സൂര്യന്റെ വിടപറച്ചിലിന്റെ ഒപ്പം ആകാശത്ത് ഇരുൾ പടരാൻ തുടങ്ങി. മഴയുടെ മുന്നറിയിപ്പ് പോലെ ഇരുണ്ട കാർമേഘങ്ങൾ വാനം നിറഞ്ഞു.തണുത്ത മന്ദമാരുതൻ ദേഹത്തെ കുളിരണിയിച്ചുകൊണ്ട് തട്ടി തലോടി ദിക്കറിയാതെ ഓടി മറഞ്ഞു.
പ്രണയം തുളുമ്പുന്ന ഈ പ്രതീതിയിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരു ഗ്ലാസ് കട്ടനും പിടിച്ചു ചാരുകസേരയിൽ കാലും കയറ്റി കാറ്റിനോപ്പം ചലിക്കുന്ന മഴമേഘങ്ങളെ നോക്കി ഞാൻ ആ ചൂട് കട്ടൻ മെല്ലെ കുടിച്ചു.
തണുത്ത കാറ്റ് ദേഹത്തെ പുണർന്നപ്പോൾ ശരീരത്തിനൊപ്പം മനസ്സും കുളിരണിഞ്ഞു. അതിന്റെ ഫലമെന്നോണം എന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരഞ്ഞു.
ഈ പ്രണയാർദ്രമായ നിമിഷത്തിന്റെ അന്തസ്സ് വർദ്ധിപ്പിക്കാൻ എന്നോണം ഫോണിൽ നിന്നും മധുരം നിറയും പ്രണയഗാനങ്ങൾ ആ നിശബ്ദതയിലേക്ക് ഒഴുകി ഇറങ്ങി.