>>>>><<<<<<<
ദിനങ്ങൾ വീണ്ടും ജീവൻ വെടിഞ്ഞു…
ഒരിക്കൽ അവളെ കൂട്ടാൻ അവളുടെ ഓഫീസിൽ ചെന്ന സമയം അവൾ പുറത്ത് സഞ്ജയോട് സംസാരിച്ചു നിൽക്കുകയായിരുന്നു.
എന്നെ കണ്ടതും അവൾ അവനെയും കൂട്ടി എന്റെ അരികിലേക്ക് വന്നു.
“”””ഹായ്….””””….സഞ്ജയ് ചിരിയോടെ പറഞ്ഞുകൊണ്ട് എനിക്ക് നേരെ കൈനീട്ടി.
“”””ഹലോ….ഇയാളെപ്പോ വന്നു..””””.. ഞാൻ അവന്റെ കരംകവർന്നുകൊണ്ട് ചോദിച്ചു.
“””ഞാൻ കുറച്ചു നേരം ആയി…””””.. അവൻ ചിരിയോടെ എനിക്ക് മറുപടി നൽകി.
“””എന്നാ ഞങ്ങൾ ചെല്ലട്ടെ സഞ്ജയ്..ഞാൻ വിളിക്കാം..ബൈ..”””.. കിച്ചു അവനോട് യാത്ര പറഞ്ഞു എന്റെ കൈയിൽ കൈച്ചുറ്റിപിടിച്ചു എന്നോട് ചേർന്ന് നടന്നു.
ഞാൻ അവൻ കാണാത്ത രീതിയിൽ അവനെ ശ്രദ്ധിച്ചപ്പോൾ കണ്ടു അവന്റെ മുഖത്തെ ഭാവമാറ്റം. ഇഷ്യയോടെയാണ് അവൻ അവളോടൊപ്പം ചേർന്ന് നടക്കുന്ന എന്നെ നോക്കുന്നത്.
പക്ഷെ കിച്ചു ഇതൊന്നും ശ്രദ്ധിക്കാതെ കലപില സംസാരിച്ചു എന്റെയൊപ്പം നടന്നു.
പിറ്റേന്ന് വൈകുന്നേരം അവളെ പിക് ചെയ്യാൻ ചെന്നപ്പോഴും കണ്ടു സഞ്ജയിനെ. അവൻ എന്നെ കണ്ടതും അവന്റെ മുഖ ഭാവം മാറാൻ തുടങ്ങി.
“”””കിച്ചു.. ഞാൻ പോവാ.. നീ സഞ്ജയുടെ ഒപ്പം വന്നാൽ മതീട്ടോ..!”””””… ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വണ്ടി തിരിച്ചു വീട്ടിലേക്ക് പോന്നു.
വീട്ടിൽ എത്തിയപ്പോൾ ചോദ്യം ഉണ്ടായി കിച്ചു എവിടെയെന്നു സഞ്ജയുടെ ഒപ്പം വരും എന്ന് പറഞ്ഞപ്പോൾ വേറെ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.
എന്തോ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വേദന. അതിന് പിന്നിൽ ഉള്ള കാരണം കിച്ചുവാണ്. അവളെ പിരിയാൻ എനിക്ക് സാധിക്കില്ല. പക്ഷെ അത് പ്രണയം ഒന്നും അല്ല. ഇത്രയും വർഷം ഒരുമിച്ചു നടന്നിട്ട് പെട്ടന്ന് അവളെ പിരിയണം എന്ന് പറയുമ്പോൾ ഉണ്ടാവുന്ന ഒരു ശൂന്യത.
ഞാൻ മദ്യപ്പിക്കറില്ലായിരുന്നു.ഗോവയിൽ പോയപ്പോൾ ഫ്രണ്ട്‌സ് നിറബന്ധിച്ചതുകൊണ്ട് അൽപ്പം ബിയർ കുടിച്ചു എന്നല്ലാതെ വേറെയൊന്നും ചെയ്‌തിട്ടില്ല. പക്ഷെ ഇന്ന് എന്റെ മുന്നിൽ ഒരു ലിറ്റർ മദ്യം ആണ് ഇരിക്കുന്നത്. മനസ്സിൽ കത്തുന്ന തീക്ക് ഒരല്പം ശമനം. അതാണ് ലക്ഷ്യം.