അങ്ങിനെ ആ പ്രണയം നിറയും നിമിഷത്തിൽ മനസ്സിനെ കെട്ട്പൊട്ടിയപട്ടത്തെ പോലെ അഴിച്ചു വീട്ടിരിക്കുകയാണ് ഞാൻ.
പെട്ടന്ന് ആണ് ഫോണിൽ കോൾ വന്ന് അത് അലറി കരയാൻ തുടങ്ങിയത്. ഞാൻ കോൾ അറ്റൻഡ് ചെയ്തു ചെവിയോട് അടുപ്പിച്ചു.
“”””ഇല്ല ഞാൻ ഫ്ലാറ്റിൽ ആണ്… “””
“””നീ അവിടേക്ക് നിക്ക് ഞാനിപ്പോ എത്താം.. “””
“”””ഇല്ലന്നെ ദേ ഇറങ്ങി… “””
“”””ആ…ശരി… Ok.. “”””
ഞാൻ വേഗം കോൾ കട്ട് ചെയ്തു കസേരയിൽ നിന്നും എഴുന്നേറ്റ് ഇട്ടിരുന്ന ഷോർട്സ് ഊരി എറിഞ്ഞു പകരം ഒരു ബ്ലൂ ജീൻസ് എടുത്തണിഞ്ഞു. ഇട്ടിരിക്കുന്ന ബ്ലാക്ക് ടീഷർട്ട് നേരെ പിടിച്ചിട്ടുകൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് വേറെ കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി കാറിന്റെ കീയും എടുത്തു ഫ്ലാറ്റ് പൂട്ടി താഴേക്ക് ഇറങ്ങി. പാർക്കിംഗിൽ ചെന്ന് കാറും എടുത്തു പുറത്തേക്ക് ഇറങ്ങി.
കാറിലെ മ്യൂസിക് പ്ലേയറിൽ പാട്ട് വെക്കാൻ കൈ ഉയർത്തിയതും വീണ്ടും ഫോൺ റിംഗ് ചെയ്തു. ഞാൻ കോൾ അറ്റൻഡ് ചെയ്തു ലൗഡ് സ്പീക്കറിൽ ഇട്ടു.
“””അളിയാ… എവിടെയാ നീ?? “””
“””അഭി…ഞാൻ പുറത്തേക്ക് പോവാ.. ഇപ്പൊ കാർ ഡ്രൈവ് ചെയ്യുവാ.”””…ഞാൻ ഡ്രൈവിംഗിൽ ശ്രദ്ധിച്ചുകൊണ്ട് അവന് മറുപടി പറഞ്ഞു.
“”ആണോ…എടാ ഞാൻ വിളിച്ചതെ നാളെ ഓണം ആയിട്ട് എന്താ പരുപാടി എന്നറിയാനാ..? “””
“”കഴിഞ്ഞ ഓണത്തിന് അല്ലേട നല്ലൊരു കിടിലൻ പണി കിട്ടിയത്.. പിന്നെ ഒന്ന് നാട്ടിൽ പോണം… അത്രേം ഉള്ളു.. “”””… ഞാൻ ചെറു ചിരിയോടെ ഓർമ്മകൾ ചികഞ്ഞുകൊണ്ട് അവനോട് പറഞ്ഞു.
“””അതെനിക്കറിയാലോ… ഓണം എന്നും നിനക്ക് പ്രിയപ്പെട്ടത് ആണെന്ന്.””””
“””അഭി ഞാൻ നിന്നെ കൊറച്ച് കഴിഞ്ഞു വിളിക്കാവേ… “”””
“””അഹ് ടാ.. Ok ബൈ… “””
അവൻ കോൾ കട്ട് ചെയ്‌തതും ഞാൻ ശ്രദ്ധയോടെ ട്രാഫിക്കിൽ കൂടി കാർ മുന്നോട്ട് ചലിപ്പിച്ചു.ഒപ്പം കൈ എത്തിച്ചു മ്യൂസിക് പ്ലയെർ ഓൺ ചെയ്തു. അതെ നിമിഷം പെയ്യാൻ ഒരുങ്ങിനിന്നാ മഴമേഘത്തിൽ നിന്നും ചെറുമഴതുള്ളികൾ കാറിന്റെ ഗ്ലാസിൽ വീണ് ചിന്നിച്ചിതറാൻ തുടങ്ങി. മെല്ലെ ചാറുന്ന മഴക്കൊപ്പം കാറിന്റെ ഉള്ളിലേക്ക് ഹൃദയം കവരുന്ന മെലഡി ഗാനങ്ങൾ ഒഴുകിയിറങ്ങി. പാട്ടിന്റെ വരികൾക്കൊപ്പം എന്റെ മനസ്സും അലിഞ്ഞു ചേർന്നു.മനസ്സ് നിറഞ്ഞത് പോലെ എന്റെ ചുണ്ടിലും പതിവുള്ള ആ ചെറുചിരി പടർന്നു.