പാട്ടിനൊപ്പം ഓർമ്മകൾ തേടിയിറങ്ങിയ എന്റെ മനസ്സ് ചെന്നെത്തിയത്
കഴിഞ്ഞ ഓണക്കാലത്തേക്കാണ്.അവൻ ഓർമ്മപ്പെടുത്തിയ ഓണകാലത്തേക്ക് മെല്ലെ എന്റെ മനസ്സ് പിടിവിട്ട് പോയി…
>>>>>>>>>>>>><<<<<<<<<<<
ഞാൻ സത്യനാരായണൻ,.., റിട്ടയർഡ് ബാങ്ക് മാനേജർ ദേവനാരായണകുറുപ്പിന്റെയും അംബിക ദേവനാരായണന്റെയും ഒരേയൊരു പുത്രൻ. ഇപ്പോൾ ഒരു ജൂനിയർ അഡ്വക്കേറ്റ് ആണ്. കഴിഞ്ഞ വർഷം ആണ് ലോ പാസ്സ് ആയാത്. പഠനം കഴിഞ്ഞതും അച്ഛൻ തന്നെ നാട്ടിലെ പ്രമുഖ അഡ്വക്കേറ്റ് ആയാ രമേശ് മേനോൻ സാറിന്റെ കീഴിൽ എന്നെ കൊണ്ട് ചെന്നാക്കി. പുള്ളി കോടതിയിൽ ഒരു ഗർജിക്കുന്ന സിമ്മം ആണ്.അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരിൽ ഒരാളായിൽ ഞാനും അങ്ങിനെ അദ്ദേഹത്തിന്റെ ഒപ്പം കൂടി.അങ്ങിനെ ജീവിതം കുഴപ്പമില്ലാത്ത മട്ടിൽ മുന്നോട്ട് പോകുകയാണ്. എന്റെ അച്ഛനും അമ്മയും എനിക്ക് എന്നും സുഹൃത്തുക്കളെ പോലെയാണ്. എന്തും തുറന്ന് പറയാനുള്ള അനുവാദം എനിക്കന്നും ഇന്നുമുണ്ട്.
ഞങ്ങളുടെ മൂന്നുപേരുടെയൊപ്പം വേറെ മൂന്നുപേരും കൂടി താമസം ഉണ്ട്. വേറെയാരും അല്ല അച്ഛന്റെ പെങ്ങളും ഭർത്താവും അവരുടെ മകളും.
ചിറ്റയുടെ പേര് ദേവയാനി ആള് ഇവിടത്തെ അടുത്തുള്ള കോളേജിലെ പ്രൊഫസർ ആണ് ചിറ്റയുടെ ഭർത്താവ് പ്രസാദ്. മാമനും ചിറ്റയുടെ അതെക്കോളജിലെ തന്നെ പ്രൊഫസർ ആണ്.
ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചുപോയ അച്ഛനും ചിറ്റയും കുറെയധികം കഷ്ടപെട്ടാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ അച്ഛനെ ധിക്കരിച്ചു ഒരു തീരുമാനവും ചിറ്റ എടുക്കാറില്ല. ഒരിക്കലും പിരിഞ്ഞു നിൽക്കാൻ അവർ ഇരുവർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ ചിറ്റക്ക് അനാഥനായ പ്രസാദ് മാമനോട് അനുരാഗം തോന്നിയപ്പോൾ അച്ഛൻ ഒരുവിധയതിർപ്പും പ്രകടിപ്പിച്ചില്ല. അവരുടെ ബന്ധം അംഗീകരിച്ചപ്പോൾ അച്ഛൻ പറഞ്ഞ ഒരേയൊരു കാര്യം ഇതാണ് ” കല്യാണം കഴിഞ്ഞാലും എന്റെ പെങ്ങളെന്റെയൊപ്പം വേണം ” അച്ഛന്റെ ആ ആവിശ്യത്തിന് മാമനും ചിറ്റയും ഒരേതിർപ്പും പറഞ്ഞില്ല. ചിറ്റയുടെ കല്യാണത്തിന്റെ അന്ന് തന്നെയായിരുന്നു അച്ഛന്റെ കല്യാണവും. അന്ന് മുതൽ അച്ഛനും അമ്മയും ചിറ്റയും മാമനും സന്തോഷത്തോടെ ഞങ്ങളുടെ വീട്ടിൽ ജീവിക്കാൻ തുടങ്ങി.
അധികം വൈകാതെ അവരുടെ സന്തോഷം വർദ്ധിപ്പിക്കാനായി ഞാനും എത്തി ഏതാണ്ട് ഞാൻ ജനിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ചിറ്റയുടെ വയറിനുള്ളിൽ കിടന്ന് മടുത്തുപ്പോഴാ അവളും പുറത്തേക്ക് വന്നു.അവൾ എന്ന് ഞാൻ വിശേഷിപ്പിച്ചത് ചിറ്റയുടെ ഒരേയൊരു പുത്രിയെയാണ്. കീർത്തന എന്ന് കിച്ചു. എന്റെ ചങ്കാണ് അവൾ. അവൾ ജനിച്ചത് മുതൽ അവിടെന്ന് അങ്ങോട്ട് ഞങ്ങൾ എല്ലാക്കാര്യത്തിനും ഒരുമിച്ചായിരുന്നു .ഞാൻ എന്ത് ഒപ്പിച്ചാലും അതിന്റെ മറ്റേയറ്റം പിടിക്കാൻ അവളും കാണും. എന്റെ അമ്മയേക്കാൾ കൂടുതൽ എന്നെ മനസിലാക്കിയത് അവൾ തന്നെയാണ് .ചെറുപ്പം മുതൽ ഞങ്ങൾ രണ്ടും ഒരു മനസ്സും രണ്ട് ദേഹവും ആയിരുന്നു. ഒരു പ്രായം വരെ കിടപ്പും എല്ലാം ഒരുമിച്ചു തന്നെ.