താഴെ പോയി സൂപ്പർ മാർകെറ്റിൽ നിന്നും സാധനം എടുത്തു ഫ്ലാറ്റിൽ കൊണ്ടുവന്നു വെച്ചിട്ട്…….വീണ്ടും പോയി…….
പിള്ളേർക്ക് കളിപ്പാട്ടം വാങ്ങിച്ചില്ല…….. ആദ്യം കണ്ട ഒരു ടോയ് ഷോപ്പിൽ കേറി കണ്ണിൽ കണ്ടതെല്ലാം വാങ്ങി കാറിന്റെ ടിക്കി നിറഞ്ഞു……… ബാക്കി ബാക്ക് സീറ്റിൽ ഇട്ട്……… ഫ്ലാറ്റിലേക്ക്……
എല്ലാം എടുത്ത് കേറി ഇറങ്ങിയപ്പോഴേക്കും ഞാൻ ആകെ……..ക്ഷീണിച്ചു…………
ഉച്ചക്ക് ഭക്ഷണവും കഴിച്ചട്ടില്ല…….. അവളും കഴിച്ചട്ടില്ല…….വീട് മൊത്തം വൃത്തിയാക്കിയത് അവൾ ആണ്…………….ഇപ്പോഴും തീർന്നട്ടില്ല………
എടൊ ഞാൻ ഫുഡ്ഡും മേടിച്ചോണ്ട് വരാം….. അവൾ മുറിയിലേക്ക് പോയി ഒരു 100 ന്റെ നോട്ട് എന്റെ കയ്യിൽ കൊണ്ട് വന്നു തന്ന്.
ഓ എന്റെ പൊന്നോ……അവളുടെ ഒരു……… ബാക്കി ഞാൻ മ്യൂട്ട് ആക്കി പൈസേം തട്ടിപ്പറിച്ചു ദേഷ്യത്തോടെ താഴേക്ക് ഇറങ്ങി ………
ലിഫ്റ്റ് താഴെലേക്ക് എത്തിയതും…… ദേ നിൽക്കാണ് മാമനും മാമിയും….പിള്ളേരും……
എന്നേ കണ്ടപ്പാടെ രണ്ടും എന്റെ മെത്തേക്ക് ചാടി……..രണ്ടുപേരെയും എടുത്ത് ഓരോ ഉമ്മയും കൊടുത്ത്….. വീണ്ടും മുകളിലേക്ക്……..
മാമൻ : രണ്ടും തുള്ളി നിൽക്കാനേയിരുന്നു നിങ്ങളുടെ അടുത്തേക്ക് വന്നെന്നും പറഞ്ഞു……
അമ്മു : ശ്രീയേച്ചി എന്തിയെ……..
അപ്പൊ നിനക്ക് എന്നേ വേണ്ടല്ലേ……….
മാമി : എപ്പോഴും അവളുടെ കാര്യോ രണ്ടും പറയണേ…… അതെങ്ങനെ നീ ഒന്ന് വിളിക്കാറ് പോലും ഇല്ലല്ലോ….അവൾ ആണ് ആകെ വിളിക്കുന്നത്……
ആര് അവളോ ഇതെപ്പോ….. എന്നാലും അങ്ങനെ വരാൻ വഴിയില്ലല്ലോ…….. അതും ചിന്തിച്ചോണ്ട് നിന്നപ്പോഴേക്കും….. ലിഫ്റ്റ് തുറന്നു…… കാളിങ് ബെൽ അടിച്ചു………
ശ്രീക്കുട്ടി വാതിൽ തുറന്നു…….. കണ്ടപാടെ…….രണ്ടും എന്റെ കയ്യിൽ നിന്നും അവളുടെ മെത്തേക്ക് ചാടി…….
മാമി : മൂന്നാഴ്ച്ച ശ്രീകുട്ടിക്കുള്ള പാണിയാണ് കയ്യിൽ ഇരിക്കുന്നത്……
ഞാൻ : അത് കുഴപ്പമില്ല അവൾ നോക്കി കോളും…….അല്ല നിങ്ങൾ ലേഗ്ജ് ഒന്നും കൊണ്ട് വന്നില്ല……..
ഉണ്ട് താഴെലുണ്ട്…..
മാമൻ : വാടാ പോയ് എടുത്തിട്ടു വരാം……
ഞാനും മാമനും കൂടെ താഴെ പോയി എല്ലാം എടുത്തു മുകളിൽ വന്നു…….…….