വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

ഉറക്കമാണ്……….

ഞാൻ അടുക്കളയിൽ പോയി കാപ്പി ഇട്ട്….മുറിയിൽ വന്നപ്പോഴേക്കും ആളില്ല…..ബാത്‌റൂമിലുണ്ട്…….

ചായ കപ്പ് കട്ടിലിൽ വെച്ചു….ഒരു സ്മൈലി ബോൾ എടുത്തു സൈഡിൽ വെച്ചു………

ചായേം കുടിച്ചു ഓരോന്ന് ആലോചിച് ഊഞ്ഞാലിൽ ഇരുന്നു……..കുളിച്ചു ഉടുപ്പൊക്കെ മാറി….. മുഖത്തു നോക്കാതെ എന്റെ മടിയിൽ വന്നിരുന്നു…….രണ്ടു കയ്യും കൊണ്ടവളെ കെട്ടി പിടിച്ചു….. നിലത്തു കാല് കുത്തി തള്ളി ….ഊഞ്ഞാൽ ആടാൻ തുടങ്ങി……

എന്ത് ചോദിക്കണം എന്ന് ആലോച്ചിരുന്നപ്പോളാണ്

ശ്രീക്കുട്ടി : നാട്ടില്ലേക്ക് പോകണ്ടേ…….

പോണോ പോകാം…… ഇപ്പൊ എന്താ പെട്ടന്ന് തോന്നിയത്

അമ്മേനെ കാണാൻ തോന്നി………

ഇന്ന് പോണോ…….

വേണ്ട……..

എന്നാ നാളെ ഉച്ച കഴിഞ്ഞു പോകാം…….

മമ്…………

നെറുകയിൽ ഒരുമ്മയും കൊടുത്തു അവളേം പിടിച്ചിരുന്നു……..

ഞാൻ : ശ്രീക്കുട്ടി……….നമ്മുക്ക് ഇവിടെന്ന് പോയാലോ നാട്ടിൽ താമസിക്കാം…….

അതാ ഞാൻ പറഞ്ഞെ……..

ആഹാ ഞാൻ ഓർത്തെ അമ്മേനെ കണ്ടിട്ട് തിരിച്ചു വരാൻ ആണെന്ന്……

ഈവിടേം വെറുത്തു പോയി……..

സാരമില്ല…….നമ്മുക്ക് പോകാം……….ഇനി ഇങ്ങോട്ട് വരണ്ട

ശ്രീക്കുട്ടി :അവിടെ ചെന്നിട്ട് അമ്മുനേം പാറുനേം കാണാൻ പോണം…..

ആ എനിക്കും കാണണം…………പോകാം നാളെ പോകാം…….

താൻ എന്താ ഇങ്ങനെ മൂഡ് ഓഫ്‌ ആയിരിക്കുന്നെ…… എനിക്കാ പഴേ ശ്രീകുട്ടീനെ മതി…… എന്താ ന്ന് ചോതിച്ചാൽ പോടാ ന്ന് പറയുന്ന ശ്രീക്കുട്ടി ഇല്ലേ….. അവളെ മതി……..

നി പോടാ……….മരപ്പട്ടി………..

ഇത്ര പെട്ടന്ന് വന്നോ ഞാൻവളെ പൊക്കി കവിളിലൊരുമ്മ കൊടുത്തു…….. വയറിന്നിട്ട് ഒരു നുള്ളും കൊടുത്തു………..

ആവ്വ് അവളൊന്നു തുള്ളി…………

ഇന്നലെ രാത്രി എന്തായിരുന്നു………

എന്ത്………..

അതാ ഞാനും ചോദിച്ചേ……….എന്തായിരുന്നനെന്ന്………

കുന്തം………..

Leave a Reply

Your email address will not be published. Required fields are marked *