ഞാൻ :പാൻ വെച്ചുള്ള അടിക്കൊക്കെ ഇപ്പൊ എന്താ വേദന……..
ശ്രീക്കുട്ടി : ഏതായാലും ബെൽറ്റിനടിടെ അത്രോം ഇല്ല……..
ഞാൻ : എന്തെ എന്തെങ്കിലും പറഞ്ഞായിരുന്നോ……….ഞാനെ തല വലിച്ചില്ലായിരുന്നേ ഞാൻ ചത്തെനെ…….
ശ്രീക്കുട്ടി : സോറി……….
ഇയ്യോ ഞാൻ എന്താ കേട്ടെ ഇതാരാ പറഞ്ഞെ…….. എനിക്ക് എന്റെ കാത്ക്കളെ വിശ്വസിക്കാവോ…….. ഞാൻ ഒന്ന് കയ്യിൽ നുള്ളി അതെ സത്യമാണ്……….
ശ്രീക്കുട്ടി : ദേ സോറി പറഞ്ഞെന്നും പറഞ്ഞു ഭർത്താവകാശം സ്റ്റാപിക്കാൻ ആണ് ഭാവോങ്കിൽ……… കൂക്കർ എടുത്തായിരിക്കും അടിക്കാൻ പോണേ………..
ഇപ്പേങ്ങനെ ഇരിക്കാണ്…………
എന്നാലും സോറി പറഞ്ഞില്ലേ……..അത് എങ്കിലും കിട്ടിയല്ലോ
സമയം 8 മണി കഴിഞ്ഞു……….കാളിങ് ബെൽ അടിക്കുന്നു………
ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ…..ശാന്തി ചേച്ചിയും മകളും ആയിരുന്നു അത്………
ആ ചേച്ചി വാ കേറി ഇരിക്ക്………
അവർ സോഫയിൽ ഇരുന്നു ടേബിളിൽ ഉണ്ടായിരുന്ന പേപ്പർ ഒക്കെ മാറ്റി ശ്രീക്കുട്ടി വിനയം കാണിച്ചു………
ഓ എന്താ വിനയം……….അവൾ എന്നേ നോക്കി…….
ഞാൻ : നമ്മുടെ നെയ്‌ബർ ആ താഴെ ഉള്ളതാ……….ഞാൻ ശ്രീകുട്ടിയെ നോക്കി പറഞ്ഞു……….
ആ പേരെന്തണ് …….. ശ്രീക്കുട്ടി അവരോട് ചോദിച്ചു…….
ശാന്തി ഇത് മകൾ ശാന്തി കൃഷ്ണ…….
ശ്രീക്കുട്ടി : കൊള്ളാല്ലോ രണ്ടു പേരുടെയും പേര്…… അവൾ അവരെ നോക്കി ചിരിച്ചു….. ശാന്തി ചേച്ചി എന്നേ നോക്ക്കി…..
ഒന്നും അറിയാതെ പാവം ശ്രീക്കുട്ടി അഭിനയിച്ചു തകർക്കുന്നു…… ആ മണ്ടിക്ക് അറിയോ അവളുടെ സകല സ്വഭാവോം അറിഞ്ഞിട്ടാണ് അവർ വന്നിരിക്കുന്നതെന്ന്…….
ശ്രീക്കുട്ടി : ഞാൻ ചായെടുക്കാം……..
ഈ പാതി രാത്രിക്ക് ആരാ ചായ കുടിക്കുന്നെ ………..
ശ്രീക്കുട്ടി : എന്നാ ഡിന്നർ ഇവിടെന്ന് കഴിക്കാം……എന്നിട്ട് എന്നേ നോക്കി
ഏഹ്ഹ് നിന്റപ്പൻ ഉണ്ടാക്കി വെച്ചേക്കുന്ന…..ഡിന്നർ ഞാൻ മനസ്സിൽ പറഞ്ഞു……
ഇവിടുത്ത അടുക്കള ആകെ വെള്ളോം ചായപ്പൊടി മാത്രേ കണ്ടിട്ടുള്ളു…..