💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

എന്റെ പൊന്നളിയാ ഞാനെന്ത് ചെയ്യാനാടാ ഇത് ജന്മനാൽ കിട്ടിപ്പോയി…

 

അല്ല ആരാ കക്ഷി….

 

അതൊക്കെ പറയാം നീ വന്നേ…

അതും പറഞ്ഞു ആദി എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു…

 

അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി നേരെ ഫസ്റ്റ് ഇയർ ബാച്ചിലോട്ടാണ് പോയത്… പോവുന്ന വഴിയിൽ ആദിയുടെ പെണ്ണ് വിളിച്ചപ്പോൾ അവൻ നൈസായി സ്കൂട്ടായി..

 

എടാ പന്നീ…

 

എടാ അളിയാ ഒന്ന് പോ പ്ലീസ് ഞാനങ്ങു വന്നേക്കാം…

 

മ്മ് ശെരി…

 

എന്റെ ഇരുമ്പേ… പ്രപ്പോസ് ചെയ്യാനൊക്കെ ഒറ്റക്ക് പോണം അല്ലാതെ എല്ലാരേം കൂട്ടിയല്ല പോവാ…

 

വിനു അളിയാ സംഭവൊക്കെ ശെരിയാ പക്ഷെ എന്തോ ആ പിശാഷിന്റെ അടുത്തെത്തുമ്പോ മുട്ടിടിക്കാന്നെ…

 

കോളേജിൽ മാസ്സ് കാണിച്ചു നടക്കുന്ന ഒരുത്തൻ പറയണ കേട്ടോ പ്രേമിക്കുന്ന പെണ്ണിന്റെ അടുത്ത് ചെല്ലാൻ പേടിയാന്ന്… നാണം ഉണ്ടോടാ നിനക്ക്…

 

ആഹ് മതി മതി… ഇതിനി ആരോടും കൊട്ടിഘോഷിച്ചു നടക്കൊന്നും വേണ്ട.. വാ…

 

അങ്ങനെ ഒരുവിധത്തിൽ ഉന്തി തള്ളിവിട്ട് എങ്ങനൊക്കെയോ ഞാനവനെ കൊണ്ട് പ്രപ്പോസ് ചെയ്യിപ്പിച്ചു… ആ പെണ്ണിന് എന്തോ കഷ്ടകാലാന്നാ തോന്നുന്നേ അപ്പൊ തന്നെ അവളും ഓക്കേ പറഞ്ഞു… അപ്പോഴാണ് ഇവൻ അവളുടെ പുറകെ നടക്കാൻ തുടങ്ങീട്ട് കുറേ നാളായി എന്നുള്ള കാര്യം ഞാനറിയുന്നത്…

 

എടാ എന്നാ പിന്നെ നടക്കട്ടെ… ഞാൻ കാന്റീനിലേക്ക് പോവാ നിങ്ങൾ സംസാരിച്ചിരിക്ക്…

Leave a Reply

Your email address will not be published. Required fields are marked *