അങ്ങനെ അവനെയവിടെ വിട്ട് ഞാൻ നേരെ കാന്റീനിലേക്ക് നടന്നുകൊണ്ട് ഫോണെടുത്തു ലച്ചുവിന് ഡയൽ ചെയ്തു…
ഹലോ ലച്ചു ഫ്രീയാണോടി…
ആഹ് പറഞ്ഞോ.. എന്താടാ കാര്യം
ഏയ് ഒന്നൂല്ല ഞാൻ ചുമ്മാ വിളിച്ചതാ… നീയെന്താ ഇന്നലെ രാത്രി വിളിക്കാതിരുന്നേ…
എന്റെൽ ബാലൻസ് തീർന്നിരിക്കാടാ…
അപ്പൊ നിനക്കത് ആരെടേലും ഫോണീന്ന് എന്നെ വിളിച്ചു പറഞ്ഞൂടടി പോത്തേ…
അത് കൊഴപ്പില്ലടാ ഞാൻ ചെയ്തോളാം… അല്ലാ നിനക്കിന്നു ക്ലാസ്സില്ലേ…
ഇല്ലടി ഫ്രീ ടൈമായൊണ്ട് കാന്റീനിലേക്ക് വന്നിരിക്കാ…
ഫ്രണ്ട്‌സൊക്കെ എവിടെ അടുത്തുണ്ടോ…
എല്ലാവന്മാരും അവനവന്മാരുടെ പെണ്ണുങ്ങളുമായി ഓരോ ഭാഗത്തിക്ക് പോയിരിക്കാന്നെ… അതോണ്ടാ എനിക്കും ഉണ്ടല്ലോ ഒരെണ്ണം എന്നും വെച്ച് ഞാൻ നിന്നെ വിളിച്ചേ…
വെറുതെയല്ല… ഞാനും വിചാരിച്ചു പതിവില്ലാതെ എന്താ ഈ സമയത്തൊരു വിളിയെന്ന്…