💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

എടാ ഞാനതുകൊണ്ട് പറഞ്ഞതല്ല.. നമുക്കിത് വേണ്ടടാ എനിക്കെന്തോ പേടി തോന്നുന്നു…

 

കുറച്ചു ദിവസമെങ്കിലും ചേച്ചിയുടെ ആ സന്തോഷം കാണാൻ ആഗ്രഹം ഉള്ളതോണ്ടാടീ…പ്ലീസ് മോളുസേ…

 

ആഹ് ഓക്കേ ഓക്കേ.. ഇനി ഞാനായിട്ട് എതിര് നിൽക്കുന്നില്ല…പക്ഷെ ഒരു കാര്യം ഇനി ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പിന്നെ നീ എന്നെ മറന്നേക്കണം കേട്ടല്ലോ…

 

ഒന്നും സംഭവിക്കേം ഇല്ല ഞാനെന്റെ ലച്ചൂനെ വിട്ടുകളയേം ഇല്ല സത്യം… പോരേ….

 

മം മം…

 

അതൊക്കെ വിട്ടേ ലച്ചൂസേ… നീ നേരത്തിനു ഫുഡ്ടൊക്കെ കഴിക്കുന്നില്ലെ… അവിടെ ഒറ്റക്കാന്ന് കരുതി തോന്നിയ പോലെ നടക്കുന്നൊന്നും ഇല്ലല്ലോ… പെട്ടന്ന് വിഷയം മാറ്റികൊണ്ട് ഞാൻ ചോദിച്ചു..

 

ഹാവൂ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ എന്റെ ഭാവി വരൻ…എനിക്കിവിടെ ഒരു കുറവും ഇല്ലാ ആകെ ഒരു കുറവെന്ന് പറയാൻ എന്റെ വിനൂട്ടൻ ഇല്ല അത്രേ ഉള്ളൂ..

 

അല്ല അത് പറഞ്ഞപ്പഴാ ഓർത്തേ മോളൂസ് ഇനി എന്നാ ഇങ്ങോട്ട്.. കൊറേ നാളായെ പോയിട്ട്.. ഇതിപ്പോ കാണാൻ ഞാൻ അങ്ങോട്ട് വരണ്ടി വരും എന്നാ തോന്നുന്നേ…

 

എന്നാ ഒരു ദിവസം വാടാ.. പ്ലീസ്.. ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട്.. നീ വരാണെങ്കിൽ നമുക്ക് രണ്ടുപേർക്കും കൂടി ഒന്ന് കറങ്ങിയടിച്ചു ഒപ്പം വീട്ടിക്ക് വരാല്ലോ…

Leave a Reply

Your email address will not be published. Required fields are marked *