അപ്പൊ സൺഡേ നിങ്ങൾ എങ്ങോട്ടും പോവത്തൊന്നും ഇല്ലേ..
ഞങ്ങളിവിടെ അടുത്തുള്ള പാർക്കിലൊക്കേ പോവാറുള്ളു…പിന്നെ ഇടക്കൊക്കെ ഇവളുമാരുടെ ലൗവ്വേഴ്സ് വന്ന് അവരെയൊക്കെ കൂട്ടീട്ട് പോവും… ഞാൻ മാത്രാ എങ്ങോട്ടും പോവാതെ…
മതി മതി.. ഈ പരാതി പറിച്ചലിന് ഒരു കുറവും ഇല്ല… നീ ഫോൺ വെച്ചേ എനിക്ക് ക്ലാസ്സ് തുടങ്ങാറായി…
പുല്ല് ചുമ്മാ അങ്ങോട്ട് കേറി കൊളുത്തി കൊടുത്തു… ഫോൺ വെക്കുന്നതോടൊപ്പം ഞാൻ മനസ്സിൽ പറഞ്ഞു…
അങ്ങനെ ക്യാന്റീനിൽ നിന്നും ഒരു ചായേം പരിപ്പുവടയും കഴിച്ച ശേഷം ഞാൻ നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു…. ക്ലാസ്സിലെത്തിയപ്പോൾ കാണുന്നത് എന്തോ ആലോചിച്ച് മേപ്പോട്ട് നോക്കി ചിരിക്കുന്ന സനുവിനെയാണ്..
അളിയാ.. നേരെത്തെ ഞാനിവിടെ ഇരിക്കുമ്പോ എന്തോ പറഞ്ഞായിരുന്നു.. എന്താ അത്…
എന്താടാ.. എനിക്കൊന്നും ഓർമയില്ല…
എന്നാലേ ഞാൻ നിനക്ക് ഓർമ പെടുത്തി താരാടാ പട്ടി…
അതും പറഞ്ഞു ഞാനവന്റെ മേലേക്ക് ചാടി കേറി… അപ്പോഴേക്കും ആദി അവിടെ എത്തിയിരുന്നു…
എന്താടാ എന്താ പ്രശ്നം…