എടാ നാറി നിന്റെൽ അപ്പൊ ക്യാഷ് ഇല്ലേ..
ഏയ്.. എന്റെൽ എവിടുന്നാടാ ക്യാഷ് ഞാനേ പറ്റിലാ കഴിക്കുന്നേ…
ആഹ് പറ്റുണ്ടല്ലോ അതുമതി അല്ലേടാ ആദി…
അല്ലപിന്നെ…
എടാ പിന്നെ ഞാൻ ഉച്ചക്ക് ചാടിയാലോ എന്നാ ആലോചിക്കുന്നെ… എന്താ നിങ്ങടെ പ്ലാൻ… കഴിക്കുന്നിടെ രണ്ടുപേരോടായി ചോദിച്ചച്ചുകൊണ്ട് ഞാൻ സനുവിനെ നോക്കി..
ഞാനൊന്നും ഇല്ല..
പെട്ടന്നുതന്നെ സനുവിന്റെ ഭാഗത്തു നിന്നും അങ്ങനെ കേട്ടതും ഞാൻ ശെരിക്കും ഞെട്ടിപ്പോയി.. കാരണം പുറത്തു ചാടാൻ ഇത്രനാളും ആവേശം കൂടുതലുണ്ടായിരുന്നത് അവനാണേ… ഇതിപ്പോ ആ പെണ്ണുമായി വൈകുന്നേരം ക്ലാസ്സ് വിടുമ്പോൾ ഒരുമിച്ച് പോവാൻ വേണ്ടിയുള്ള പ്ലാനാ…
എടാ അളിയാ ഞാനും ഇല്ലെടാ ഇന്ന് ചാടിയാൽ അവളിനി ഇരുത്തി പൊറുപ്പിക്കില്ല.. അല്ലെങ്കിലേ ആകെ പ്രശ്നാ..
ആദിയും No പറഞ്ഞ് ഒഴിഞ്ഞതോടെ
ഞാനവസാനം ഒറ്റക്ക് തന്നെ ചാടാൻ തീരുമാനിച്ചു…
അങ്ങനെ ചേച്ചിയെ കാണാനുള്ള അധിയായ ആഗ്രഹം കാരണം അവരില്ലാതെ ഞാൻ ആദ്യമായി ഉച്ചക്ക് കോളേജ് കട്ടടിച്ചു…
വന്ന സ്പീഡ് കൂടുതലായിരുന്നത് കൊണ്ട് വീടെത്താൻ എനിക്ക് വെറും 15 മിനിറ്റേ വേണ്ടിവന്നുള്ളു… അതോടെ ഞാൻ നന്നായി ക്ഷീണിക്കുകയും ചെയ്തിരുന്നു…