💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

അല്ല.. പിന്നെ എത്രയാന്നാ നീ വിചാരിച്ചേ പോയി കയ്യും മുഖോക്കെ കഴുകീട്ടു വന്നേ…

 

ഓഹ് ശെരി…

അതും പറഞ്ഞു ഉറക്കച്ചടവോടെ ഞാൻ റൂമിലോട്ട് നടന്നു..

 

പെട്ടന്നാണ് ചേച്ചി മുമ്പിലേക്ക് വന്നത്..

അല്ലാ മോൻ എണീറ്റോ… ഞാൻ വിളിക്കാൻ നിക്കായിരുന്നു…

 

ആണോ.. എന്നിട്ട് നിനക്കിപ്പഴാണല്ലോ അത് ഓർമ വന്നത്.. അല്ല എന്തായി നിന്റെ എഴുത്തും വായനയും ഒക്കെ കഴിഞ്ഞോ..

 

ആഹ് അതൊക്കെ നേരത്തെ കഴിഞ്ഞു… നീ പോയ്‌ ഫ്രഷായിട്ട് വന്നേ എനിക്കൊരു കാര്യം പറയാനുണ്ട്…

 

എന്താടി ചേച്ചി…

 

നീ ആദ്യം പോയിട്ട് വാ ഞാൻ ചായ എടുത്തു വെക്കാം…

 

ചേച്ചിയുടെ മുഖത്തു അധികം ഗൗരവമൊന്നും കാണാത്തോണ്ട് എന്തേലും ഉടപ്പായിരിക്കും എന്നും മനസ്സിൽ ചിന്തിച്ചു ഞാൻ നേരെ റൂമിലോട്ട് വിട്ടു…

 

അങ്ങനെ ഒരുവിധം ഫ്രഷായി ചേച്ചി പറയാൻ പോവുന്ന കാര്യം എന്താന്നാവോ എന്നും ചിന്തിച്ചു ഞാൻ നേരെ ഹാളിലെ സോഫയിൽ ഇരുപ്പുറപ്പിച്ചു…

അതങ്ങനെ ആണല്ലോ ചെറിയ കാര്യായിക്കോട്ടെ വലിയ കാര്യായിക്കോട്ടെ പറയാന്ന് പറഞ്ഞിട്ട് പറയാതിരിക്കുമ്പോൾ ഉള്ളിൽ ഒരു പുകച്ചൽ ആയിരിക്കും…

 

പെട്ടന്നാണ് എനിക്കുള്ള ചായയുമായി ചേച്ചി വന്നത്… പക്ഷെ ഞാനെന്തേലും ചോദിക്കുന്നതിന് മുമ്പേ അമ്മയും അവിടേക്ക് എത്തിയിരുന്നു… അതോടെ അണ്ടി പോയ അണ്ണാനെ പോലെ ഞാൻ സോഫയിലേക്ക് വീണ്ടും പതുങ്ങി…

 

പെട്ടന്നാണ് സീരിയൽ വെക്കാനായുള്ള അടവുമായി അമ്മ റിമോട്ടിനായി സോപ്പിടാൻ തുടങ്ങിയത്…

Leave a Reply

Your email address will not be published. Required fields are marked *