💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്നതുപോലെ എങ്ങനിപ്പോ ചേച്ചീടെ അടുത്തേക്ക് പോവും എന്ന് ചിന്തിച്ചിരുന്ന എനിക്ക് കിട്ടിയ ബൂട്ടാൻ ലോട്ടറി ആയി കണ്ടുകൊണ്ട് അമ്മക്ക് റിമോട്ടും കൊടുത്തു ഞാൻ അടുക്കളയിലേക്ക് പോവാനായി എണീറ്റു…

 

അല്ല വിനൂട്ടാ നീയിതെവിടെക്കാ…??

 

പിന്നെ എനിക്ക് പ്രാന്തല്ലേ ഈ സീരിയലും കണ്ടിരിക്കാൻ… ഞാൻ പോവാ…

 

സീരിയൽ തുടങ്ങിയിരുന്നത് കൊണ്ട് അമ്മ അത് കേട്ടോ എന്നുപോലും സംശയമാണ് എന്നാലും എന്തിനോ എന്നപോലെ തലയാട്ടിക്കൊണ്ട് അമ്മ അമ്മയുടെ ജോലി തുടർന്നു…

 

ഞാൻ പിന്നെ അധികം അവിടെ കിടന്ന് ചീയാൻ നിൽക്കാതെ നേരെ അടുക്കളയിലേക്ക് വിട്ടു..

 

അവിടെ ചെല്ലുമ്പോൾ അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ട് പാട്ടും പാടി ഏതോ ലോകത്തെന്നപോലെ നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ ശെരിക്കും കുറച്ചു നിമിഷം അങ്ങനെ തന്നെ നോക്കിനിന്നുപോയി..

 

പക്ഷെ പെട്ടന്ന് ഞാൻ വാതിലിൽ പിടിച്ചപ്പോൾ ഉണ്ടായ ശബ്ദം കാരണം ചേച്ചിയെന്നെ കാണുകയും പാട്ടവസാനിപ്പിച്ചുകൊണ്ട് എന്തെ എന്നാങ്ങ്യത്തിൽ എനിക്കുനേരെ തിരിഞ്ഞുനിൽക്കുകയും ചെയ്തു…

 

ഛെ നിർത്തല്ലേ.. നല്ല പാട്ടായിരുന്നു ചേച്ചി സത്യം… എന്നാലും നീ ഇത്ര നന്നായിട്ടൊക്കെ പാടോ…

 

അതേ മതീട്ടോ സുഖിപ്പിച്ചത്.. എനിക്കത്രക്ക് പിടിക്കണില്ല…

 

എന്റെ ചേച്ചി എനിക്ക് നിന്നെ സുഖിപ്പിക്കണ്ട കാര്യൊന്നും ഇല്ല ഞാൻ കാര്യായിട്ട് തന്നാ പറഞ്ഞേ…

 

മം മതി മതി… നീ വന്ന കാര്യം പറ…

Leave a Reply

Your email address will not be published. Required fields are marked *