മിസ്സ് u വിനൂട്ടാ… എനിക്ക് ഇനിയുള്ള കുറച്ചു നാളുകൾ നിന്റെ പ്രണയം മാത്രം മതി ഞാനതു മാത്രെ ആഗ്രഹിക്കൂ… സത്യം…
പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ പ്രണയം ആ വീട്ടിൽ പൂത്തുലയുകയായിരുന്നു.. പല ദിവസങ്ങൾ ഉറക്കം പോലും ഇല്ലാതെ ഞങ്ങൾ സംസാരിച്ചിരുന്നു…
അങ്ങനെ മാസങ്ങൾ കടന്നുപോയി… അപ്പോഴും പ്രണയത്തിന്റെ തീവ്രത ഞങ്ങളിൽ കൂടുകയല്ലാതെ ഒരു അംശം പോലും കുറഞ്ഞിരുന്നില്ല…
പക്ഷെ അവസാനം വരെയും ഞാനറിഞ്ഞിരുന്നില്ല ചേച്ചി എന്നെ സ്നേഹിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ഞാൻ ചേച്ചിയെ സ്നേഹിക്കുന്നുണ്ട് എന്നുള്ള കാര്യം..
അതെന്നിൽ ഒരു ഭ്രാന്തമായ അവസ്ഥയിൽ പ്രകടമായി തുടങ്ങിയത് കല്യാണത്തിന്റെ ഏതാനും ആഴ്ചകൾക്ക് മുന്നായിരുന്നു.. ഓരോ ദിവസം കഴിയും തോറും ചേച്ചിയെ വിട്ടുകളയേണ്ടി വരുമോ എന്നുള്ള പേടിയായിരുന്നു അതിന്റെ മെയിൻ കാരണം..
(കല്യാണത്തിന് കഷ്ടിച്ച് ഒരു മാസം ഉള്ളപ്പോൾ…)
ഹലോ ലച്ചൂസേ… എനിക്ക് പ്രാന്ത് പിടിക്കുന്നെടി.. ഓരോ ദിവസം കഴിയും തോറും എനിക്കവളെ മിസ്സ് ആകുമോ എന്നുള്ള ഭയം എന്നിൽ അലയടിച്ചുകൊണ്ടിരിക്കാ…
അപ്പൊ നിനക്കെന്നെ വേണ്ടാതായല്ലേ… അതോണ്ടല്ലേ നീയിപ്പോ അവളെ വേണമെന്ന് പറഞ്ഞു വാശി പിടിക്കുന്നത്…
പൊക്കോ എനിക്കാരേം വേണ്ടാ ഇനി എന്നെ ആരും വിളിക്കേം വേണ്ടാ…
ലച്ചൂസേ ഫോൺ വെക്കല്ലെടി എനിക്കിത് നിന്നോടല്ലാതെ വേറാരൊടും പറയാൻ പറ്റാത്തോണ്ടല്ലേ…