പെട്ടന്ന് ചേച്ചി റൂമിലേക്ക് വന്നുകൊണ്ട്…
അല്ല മോനെ നീ ക്ലാസ്സിക്കൊന്നും പോണില്ലേ… സമയം 8 മണിയായി..
ഇന്ന് ലീവാക്കിയാലോ എന്നാ ചിന്തിക്കുന്നെ…
ദേ ചെക്കാ അടി കിട്ടണ്ടെങ്കിൽ മര്യാദക്ക് എണീറ്റ് ക്ലാസ്സിൽ പോക്കോ…
എന്റെ പൊന്നോ …. ഞാൻ ചുമ്മാ പണഞ്ഞതാ..
ഓഹ് പിന്നെ നീയല്ലേ ആള് എനിക്കറിയാം നീ ചുമ്മാ പറഞ്ഞതാന്നൊക്കെ..
അതും പറഞ്ഞു ചിരിച്ചുകൊണ്ട് ചേച്ചി പുറത്തേക്ക് പോയി…
ഇനി പോയില്ലെങ്കിൽ ചേച്ചിയെന്നെ വീട്ടിൽ ഇരുത്തി പൊറുപ്പിക്കില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഞാൻ വേഗം എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു…
അങ്ങനെ പല്ലുതേപ്പും കുളിയും എല്ലാം കഴിഞ്ഞ് ഡ്രസ്സ് മാറി ഹാളിലേക്ക് വന്നപ്പോൾ ഫുഡ്ഡ് എടുത്തുവെച്ചു ചേച്ചി അവിടെ തന്നെ ഇരുപ്പുണ്ടായിരുന്നു…
അല്ല ചേച്ചി… അമ്മ എവിടെ…
അമ്മ വർക്കിന് പോയി…
ഇത്ര പെട്ടന്നോ…?
സമയം എത്രയായീന്ന് വെച്ചാ…നിന്നെപ്പോലെ അല്ലാ അമ്മക്ക് ഉത്തരവാദിത്വം ഉണ്ട്…