ദേവാദി 6
Devadi Part 6 | Author : Arnjun Archana
[ Previous Parts ]
ഡിസ്പ്ലേ നോക്കിയ ഞാൻ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുനേറ്റു പോയി…..
മൈൻ ❤
കാളിങ്……………
ആദി പെട്ടെന്നുള്ള എന്റെ ഭാവമാറ്റത്തിൽ ഒന്ന് പകച്ചു…. ഞാനപ്പോ ആദിയെ നോക്കി….
എന്താണെന്നുള്ള ഭാവത്തിൽ അവളെന്റെ അടുത്തേക്ക് വന്നു ഫോൺ നോക്കി……..
അതപ്പോഴേക്കും ബെല്ലടിച്ചു നിന്നിരുന്നു…….
ആദി ‘ എന്താ ‘ എന്ന് ചോദിക്കാൻ വരുന്നതിനു മുൻപേ തന്നെ എന്റെ ഫോൺ വീണ്ടും റിങ് ചെയ്തു…..
ആദി ഡിസ്പ്ലേയിലെ പേര് നോക്കിയതും
‘ ഋതുവാണോ ‘
എന്നു ചോദിച്ചു……
അതെ എന്നുള്ള എന്റെ യാന്ത്രികമായ ഉത്തരത്തിനൊപ്പം ഫോൺ എടുക്കണോ വേണ്ടയോ എന്നുള്ള ചിന്തയിൽ മുഴുകി ഇരിക്കാൻ തുനിഞ്ഞതും ആദി എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ആൻസർ ബട്ടൻ പ്രെസ്സ് ചെയ്തു കഴിഞ്ഞിരുന്നു…….
ലൗഡ്സ്പീക്കർ ഇട്ട് അവൾ സംസാരിക്കാൻ തുടങ്ങി……
” ഹലോ….. ”
ഒരു വർഷത്തിലേറെ ഞാൻ കാത്തിരുന്ന സ്വരം എന്റെ കാതിൽ വീണു…..
” ഹലോ ദേവ് ഇല്ലേ…… ”
” ഉണ്ടല്ലോ കുളിക്കുവാ…… “