“ആഹ് വേറൊരു ടീച്ചർ ഉണ്ടായിരുന്നു…. സ്ഥലം മാറി പോയി….”
” ഹ്മ്മ് ”
അങ്ങനെ അവൾ ഇട്ടിരുന്ന ഡ്രസ്സ് ഒക്കെ മാറ്റി സാരീ ഉടുത്തു വന്നു…. അപ്പോഴേക്കും എട്ടര ആയിരുന്നു…… ഞങ്ങൾ ഇരുവരും കോളേജിലേക്ക് പുറപ്പെട്ടു…….
ഞങ്ങളുടെ വരവ് കണ്ട് കുറച്ചു പിള്ളേരൊക്കെ കമന്റ് അടിക്കുന്നുണ്ടായിരുന്നു കുറച്ചുപേരൊക്കെ ഞങ്ങളെ തന്നെ നോക്കി നിപ്പുണ്ടായിരുന്നു അതും പെൺകുട്ടികൾ…..
ആക്കൂട്ടത്തിൽ ഋതു ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസിലായത് ആദി എന്റെ കൈ കോർത്തു നടന്നപ്പോ ആണ്……
” എന്തെ…. ”
പെട്ടന്നുള്ള അവളുടെ പെരുമാറ്റത്തിൽ എനിക്കല്പം ലജ്ജ തോന്നി….. കോളേജ് ആയതുകൊണ്ട് മാത്രം ……..
” ദേ നിന്റെ മറ്റവൾ നോക്കുന്നുണ്ട് ഒരു ഓളം ആയിക്കോട്ടെ…. ”
എന്റെ കൈയുടെ ഇടയിലൂടെ കൈയിട്ടു അവൾ നടന്നപ്പോൾ ഉള്ള ഋതുവിന്റെ ഭാവം ഞാൻ നോക്കിയില്ല എങ്കിൽ കൂടിയും ആദി എനിക്ക് പറഞ്ഞു തന്നു……
അങ്ങനെ അകത്ത് കയറി ഞങ്ങൾ രണ്ടു വഴിക്കായി….
പിന്നെയും ഒരാഴ്ച കൂടി കടന്നു പോയി….
അങ്ങനെ ഒരു ശനിയാഴ്ച…. കോളേജ് ഇല്ലാത്തതിനാൽ ഞാനും ആദിയും വീട്ടിൽ കുറച്ച് പാചക പരീക്ഷണം ആകാമെന്ന് വെച്ചു……
അങ്ങനെ പരീക്ഷണങ്ങൾ തകൃതി ആയി നടക്കുമ്പോൾ ഡോറിൽ ആരോ തട്ടി…..
” ദേവാ പോയി ഒന്ന് നോക്കിക്കേ….. ”
” ഓക്കേ മാഡം…… ”
ഞാൻ പോയി ഡോർ തുറന്നു…..
പുറത്ത് നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു…..
ഋതു……..!