ശിൽപ്പേട്ടത്തി 1 [MR. കിംഗ് ലയർ ]

Posted by

എന്റെയൊപ്പം അവളുടെ പിന്നാലെ നടക്കാൻ ഒട്ടനവധി പേരുണ്ടായിരുന്നു…

പീലികണ്ണുകൾ ഉള്ള… എന്നും അധരങ്ങളിൽ നിരസാന്നിധ്യമായ നറുപുഞ്ചിരിയുള്ള ആ അമ്പലവാസി കുട്ടിയോട് ആർക്കാണ് പ്രണയം തോന്നാത്തത്….

 

അവൾ സ്കൂളിൽ വരുന്ന ഓരോ ദിവസവും എനിക്ക് പൗർണമിപോലെ പ്രകാശപൂരിതമാണ്….അവൾ അവധി എടുക്കുന്ന ഓരോ ദിനങ്ങളും അമവാസി പോലെ ഇരുണ്ടതാണ്… അത്രത്തോളം ഞാൻ അവളെ പ്രണയിക്കുന്നു….

പക്ഷെ എന്നുള്ളിലെ ആ ഇഷ്ടം… ആ അനുരാഗം അവൾക്ക് മുന്നിൽ തുറന്ന് കാണിക്കാനുള്ള ഒരു ധൈര്യം എനിക്കുണ്ടായിരുന്നില്ല….. എല്ലാവരോടുടെയും പോലെ ഞാനും അവളെ വൺസൈഡ് ആയി പ്രണയിച്ചു….

അവളുടെ ഓരോ ചലനങ്ങളും അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവഗങ്ങളും എന്നിൽ അവളോടുള്ള പ്രണയത്തിന്റെ ആഴം വർദ്ധിപ്പിച്ചു….

ഇന്നും ഞാൻ ഓർക്കുന്നു അവൾ എന്നോട് ആദ്യമായി സംസാരിച്ച ദിവസം…..

 

ഒരിക്കൽ അമ്മയുടെ നിർബന്ധം കാരണം അമ്മയുടെ കൂടെ അമ്പലത്തിൽ പോയൊരു ദിവസം….. ഞാൻ അന്ന് +2വിന് പഠിക്കുകയാണ്….അവൾ പത്തിലും…

 

ക്ഷേത്രത്തിൽ കയറി മഹാദേവവനെ പ്രാർത്ഥിച്ചു തിരിഞ്ഞതും കണ്ടത് പാർവതിയെയാണ്…..

കടുംപച്ച പട്ടുപാവാടയും ബ്ലൗസും ആണ് അവളുടെ വേഷം… അഞ്ജനം എഴുതിയ മയിൽ‌പീലി കണ്ണുകൾ….ചായം പുരളാത്ത ചുവന്ന അധരങ്ങൾ….ഇടതൂർന്ന കാർകൂന്തൽ….. കഴുത്തിൽ ഒരു നേരിയ സ്വർണമാല… കരിവളയണിഞ്ഞ കൈകളിൽ പ്രസാദമേന്തി അവൾ എന്നെ തന്നെ നോക്കുകയാണ്…

 

എന്നെ കണ്ട ആ നിമിഷം അവളുടെ മുഖം വിടർന്നു… അവളുടെ നുണക്കുഴികളിൽ നാണം നിറഞ്ഞു….മിഴികളിൽ പ്രത്യെകം തിളക്കം….അധരങ്ങളിൽ നാണത്തിൽ പൊതിഞ്ഞ ചെറുപുഞ്ചിരി പ്രത്യക്ഷമായി.

 

അവളുടെ നിൽപ്പും അവളിൽ നിറയുന്ന ഭാവങ്ങളും എന്നിൽ ഒരു പ്രത്യേക അനുഭൂതി നിറച്ചു…

ക്ഷേത്രത്തിൽ നിന്നും തൊഴുതിറങ്ങും വരെ ഞാൻ അവളെയും അവൾ എന്നെയും പലപ്രവിശ്യം നോക്കി… അവളുടെ മിഴികൾക്ക് എന്തോ ഒരു കാന്തിക

Leave a Reply

Your email address will not be published. Required fields are marked *