ശിൽപ്പേട്ടത്തി 1 [MR. കിംഗ് ലയർ ]

Posted by

പിൻവലിച്ചു മുഖം കുനിച്ചു നിന്നു….

 

അതിന് ശേഷം എനിക്കും അവളോട് ഒന്നും സംസാരിക്കാൻ സാധിച്ചില്ല….അപ്പോഴേക്കും ബസും വന്നു… അവൾ ബസ്സിൽ കയറുന്നതിന്റെ ഇടക്ക് എന്നെ ഒന്ന് തിരിഞ്ഞു നോക്കി….പക്ഷെ എന്നുമുള്ള പുഞ്ചിരിയിൽ കലർന്ന നോട്ടമായിരുന്നില്ല അത്.നറുപുഞ്ചിരി വിരിയുന്ന അവളുടെ അധരങ്ങളിൽ അതിപ്പോൾ മാഞ്ഞിരിക്കുകയാണ്.

അവൾ പോകുന്നത് ഒരു ശീലപോലെ ഞാൻ നോക്കി നിന്നു….

 

പിന്നീട് അവിടെന്ന് ഇന്ന് വരെ അവളുടെ പിന്നാലെ നടന്നിട്ടും ആ അമ്പലവാസി കുട്ടിയുടെ നാവിൽ നിന്നും ഇഷ്ടമാണ് എന്ന് ഇതുവരെ കേൾക്കാനായിട്ടില്ല….. പക്ഷെ അവളുടെയോരോ നോട്ടത്തിലും അവൾ എന്നോട് പറയാതെ പറയുന്നുണ്ട് അവൾക്ക് എന്നെ ഇഷ്ടം ആണെന്ന്.

 

എന്തൊക്കെയായാലും നിക്ക് ജീവനാ ന്റെ പാറു.

 

ക്ഷേത്രത്തിനരികിലേക്ക് ഉള്ള ഓട്ടത്തിനിടയിൽ മനസിലേക്ക് ഓടിക്കയറിയ പഴയ ഓർമ്മകൾ വിളിച്ചോതുന്ന ചിത്രങ്ങളെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ വരവേറ്റ് ഞാൻ അമ്പലത്തിന് മുന്നിലെ ആൽത്തറയുടെ മുന്നിൽ ചെന്ന് നിന്ന്.

 

തറയിൽ ചാരിനിന്ന് കിതപ്പടക്കുമ്പോൾ ക്ഷേത്രനടയിൽ നിന്നും ദേവീ പുറത്തേക്കിറങ്ങി….. ന്റെ പാർവതി ദേവീ.

 

പച്ചധാവണിയും ചുവന്ന ബ്ലൗസും നിതംബം വരെ വിടർത്തിയിട്ടിരിക്കുന്ന മുടിയും…. നെറ്റിയിൽ പതിവ് പോലെ ചന്ദനകുറിയുമായി എന്റെ നേരെ വന്നു.

 

അവളുടെ ദർശനം എനിക്ക് ലഭിച്ചതും ഞാൻ സ്വപ്നലോകത്ത് എത്തിപ്പെട്ട ബാലഭാസ്കരനെ പോലെ അവളുടെ ഐശ്വര്യ സൗന്ദര്യത്തിൽ ലയിച്ചു നിന്ന് പോയി.

 

അവളുടെ മാൻപേട കണ്ണുകളിൽ എന്തോ ഒരുവിഷമം പോലെ…

 

എന്റെ മുഖം മുന്നിൽ ദൃശ്യമായതും അവളുടെ മിഴികളിൽ നനവ് പടർന്നു…. ഒപ്പം അവളുടെ പൂർണേന്തു മുഖത്ത് കോപത്തിന്റെ അസുരരശ്മികൾ

Leave a Reply

Your email address will not be published. Required fields are marked *