ശിൽപ്പേട്ടത്തി 1 [MR. കിംഗ് ലയർ ]

Posted by

ഏട്ടത്തിയുടെ മുന്നിൽ പോകാൻ തന്നെ എനിക്ക് ഒട്ടും താല്പര്യമില്ല. അതുകൊണ്ട് അമ്മയോട് ഞാൻ പോണില്ല എന്ന് തുറന്ന് പറഞ്ഞു.

 

 

“””””….ഞാമ്പോണില്ലമ്മേ….. “””””

 

 

ഞാൻ അമ്മയെ നോക്കി കാര്യമായി പറഞ്ഞു.

 

“”””….ഇല്ല…. എന്റെ അപ്പൂട്ടൻ പോവും…. അമ്മ ശില്പയോട് റെഡി ആവാൻ പറഞ്ഞിട്ടാ മോനെ കാണാൻ വന്നത്….. അമ്മപറഞ്ഞാമോൻ അനുസരിക്കൂലേ…. “””””

 

 

അമ്മ വാത്സല്യത്തോടെ ചോദിച്ചു..!.. ഈ സീതമ്മയുടെ സ്നേഹത്തിന് മുന്നിൽ അറിയാതെ അനുസരിച്ചു പോകും.

 

“”””…ഉം… “”””… അതുകൊണ്ട് ഞാൻ അനുസരിക്കാം എന്നർത്ഥത്തിൽ മെല്ലെ മൂളി…അമ്മയെ എതിർക്കാൻ എനിക്കാവില്ല. അതുകൊണ്ട് എല്ലാം അങ്ങ് സമ്മതിച്ചു കൊടുക്കും ഞാൻ.

 

 

“”””എന്നാ….. ന്റെ കുറുമ്പൻ പോയി റെഡി ആയിട്ട് വാ…. “””””

 

 

അമ്മ എന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

 

 

ബെഡിൽ നിന്നും എഴുനേറ്റ് വാതലിനരികിൽ ചെന്ന അമ്മ എന്നെ നോക്കി പറഞ്ഞു.

 

 

“”””അപ്പു…. ഏട്ടൻ…. ചെയ്‌തപോലെ… ന്റെ അപ്പൂട്ടൻ ചെയ്യരുത്ട്ടോ….. “””””

 

Leave a Reply

Your email address will not be published. Required fields are marked *