ഞാൻ ആക്സിലേർ തിരിച്ചു വേഗത കൂട്ടി ഒപ്പം മനസ്സിലുള്ള ചോദ്യം ഞാൻ ഏട്ടത്തിയോട് ദേഷ്യത്തോടെ ചോദിച്ചു.
ഒരു നിമിഷം ഏട്ടത്തി ഒന്ന് സൈലന്റ് ആയി. പക്ഷെ പെട്ടന്നാണ് ഏട്ടത്തി എനിക്ക് നേരെ പൊട്ടിത്തെറിച്ചത്.
“”””അതേടാ…. ഞാൻ നിന്റെജീവിതം നശിപ്പിക്കും…. വേണ്ടിവന്നാനിന്നെ കൊല്ലാബോലും മടിക്കില്ല.. എനിക്ക് ഇല്ലാത്ത ജീവിതം നെനക്കുമ്പേണ്ടാ…!!!!!….””””
ഏട്ടത്തി ശബ്ദത്തിൽ കനം വരുത്തി കടിപ്പിച്ചു പറഞ്ഞു. ഇത്രയും നാളും ഞാൻ അറിഞ്ഞ ശില്പ അല്ല ഇത് എന്ന് ആ വാക്കുകളിൽ നിന്നും എനിക്ക് മനസിലായി.
അപ്പോഴേക്കും ഞങ്ങൾ കല്യാണവീടിന്റെ മുന്നിൽ എത്തിയിരുന്നു. ഞാൻ ബുള്ളറ്റ് സൈഡ് ഒതുക്കി നിർത്തിയപ്പോൾ ഏട്ടത്തി വേഗം ഇറങ്ങി എന്നെ ഉണ്ടകണ്ണുരുട്ടി തറപ്പിച്ചു നോക്കികൊണ്ട് അകത്തേക്ക് നടന്നു.
ഏട്ടത്തി എന്നെ നോക്കിയപ്പോൾ ഞാൻ കണ്ടു ആ മിഴികൾ ഈറൻ അണിഞ്ഞിരിക്കുന്നത്. അത് കണ്ടതും എന്തോ ഒരു വല്ലായിമ പോലെ എന്തൊക്കെയായാലും ഏട്ടത്തിയുടെ മിഴികൾ നിറഞ്ഞത് കണ്ടപ്പോൾ നെഞ്ചിൽ ഒരു നോവ് പടർന്നു.പക്ഷെ അതിന് അധിക നിമിഷം ആയുസ്സ് ഉണ്ടായിരുന്നില്ല. പാറുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞതും ഏട്ടത്തിയോട് ആ നിമിഷം തോന്നിയ അനുകമ്പ എങ്ങോ ഓടി മറഞ്ഞു.പകരം നല്ല കിടിലൻ എരിയുന്ന പക എന്റെ ഉള്ളിൽ നിറഞ്ഞു
“”””യക്ഷി…. ആണവൾ…… യക്ഷി “””””
ഞാൻ ദേഷ്യത്തോടെ മനസ്സിൽ ഉരുവിട്ടുകൊണ്ട് …. ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചു അകത്തേക്ക് നടന്നു.