ക്രാസിയിൽ ചാരി ഇരുന്നു കരയുന്ന ഏട്ടത്തിയെ കണ്ടിട്ടും അവരെ ഒന്ന് സമാധാനിപ്പിക്കാനോ ഒരു വാക്ക് പോലും പറയാനോ എനിക്ക് സാധിച്ചില്ല…
“”””ഏട്ടൻനെവിടെ പോയതായാലും ഞാങ്കൊണ്ടുവരും….. “”””
അമ്മയെയും ഏട്ടത്തിയെയും നോക്കി ഉറപ്പോടെ പറഞ്ഞശേഷം ഞാൻ മുറിവിട്ട് പുറത്ത് ഇറങ്ങാൻ തുനിഞ്ഞതും ഏട്ടത്തിയുടെ വാക്ക് എന്നെ തടഞ്ഞു.
“”””വേണ്ടപ്പു…..ഏട്ടനെ തിരക്കി മോമ്പോണ്ടാ….””””
ഏട്ടത്തി ഇടറുന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു…ഒപ്പം ഒരു കടലാസ് എനിക്ക് നേരെ നീട്ടി….
ഏട്ടത്തി എന്താ അങ്ങിനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല…
ഞാൻ വിറയാർന്ന കൈകൊണ്ട് ഏട്ടത്തി നീട്ടിയ കടലാസ് വാങ്ങി….
>>>><<<<<
പ്രിയപ്പെട്ട അമ്മക്കും അപ്പുവിനും…,
അമ്മേ എനിക്കീ കല്യാണത്തിനു ഒട്ടുന്താല്പര്യമുണ്ടായിരുന്നില്ല.. അമ്മയെ വിഷമിപ്പിക്കണ്ടന്ന് കരുതിയാണ് ഞാനന്ന് അതിന് എതിർപ്പൊന്നും പറയാതിരുന്നത്….എനിക്കറിയാം ഞാൻ നശിപ്പിച്ചതൊരു പെണ്ണിന്റെ ജീവിതവും നമ്മുടെ കുടുംബത്തിന്റെയഭിമാനവുമാണെന്ന്. പക്ഷെ എനിക്കിത് ചെയ്‌തെ മതിയാവു…ശില്പയെ ഒരുനോട്ടങ്കോണ്ട് പോലും ഞാൻ കളങ്കപ്പെടുത്തിയിട്ടില്ല…
ഞാൻ ചെയ്തത് ശരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്…
എല്ലാന്നല്ലതിന് വേണ്ടിയാണ്… സ്നേഹിക്കുന്നവരാണോരുമിക്കേണ്ടത്… എനിക്കൊരു പെൺകുട്ടിയെയിഷ്ടമാണ്… ഞാൻ അവളോടൊപ്പമാണ് ജീവിക്കാനാഗ്രഹിക്കുന്നത്… അമ്മയെന്നോട് ക്ഷമിക്കണം…
അപ്പു….നിന്നോട് പോലും ഞാനായിഷ്ടം പറഞ്ഞില്ല…അമ്മയുടെ മുന്നിൽ നിനക്കൊന്നുമൊളിക്കാനാവില്ലയെന്ന് എനിക്കറിയാം…ഏട്ടനോട് ക്ഷമിക്കടാ…