പിന്നെ നമ്മുടെ സ്വത്തിലൊരവകാശവും എനിക്ക് വേണ്ട…എല്ലാം ഞാൻ ശില്പയോട് പറഞ്ഞിട്ടുണ്ട്….
സീതമ്മേ… അപ്പൂട്ടാ… എന്നെ വെറുക്കല്ലേ…
>>><<<
നിറ കണ്ണുകളോടെ ആണ് ഞാൻ അത് വായിച്ചു തീർത്തത്… ഇനിയെന്ത് എന്ന് എന്റെ മനസ്സിൽ ഒരു വലിയ ചോദ്യചിഹ്നം ആയിനിന്നു..സന്തോഷം കളിയാടിയിരുന്ന വീട്ടിൽ പെട്ടന്നാണ് സങ്കടക്കടൽ ഒഴുകിയെത്തിയത്….ഒന്നും ചെയ്യാനാവാതെ വിറക്കുന്ന കൈകളോട് ഞാനാക്കത്തിൽ നോക്കി നിന്നു….. കൈവിട്ട് പോയ മനസിനെ തിരികെ കൈപിടിയിലൊതുക്കാൻ സഹായിച്ചത് അമ്മയുടെ ശബ്ദം ആണ്…
“”””എന്താ അപ്പു അതിൽ… “”””
അമ്മ ചോദ്യഭാവത്തിൽ എന്നെനോക്കി.
ഞാൻ ഒന്നും മിണ്ടാതെ അത് അമ്മയുടെ കൈയിലേക്ക് നൽകി… ശേഷം മുഖം തിരിച്ചു ഏട്ടത്തിയെ ഒന്ന് നോക്കി….
നിറഞ്ഞൊഴുക്കുന്ന മിഴികൾ തുടച്ചു ചുണ്ടിൽ ഒരു കൃത്രിമ ചിരിയോടെ ഏട്ടത്തി എന്നെ ഒന്ന് നോക്കി….
ആ നോട്ടം നേരിടനാവാതെ ഞാൻ പെട്ടന്നുമുഖം തിരിച്ചു.
“”””അവൻ പോട്ടെ മോളെ….മോളുടെ കല്യാണം ഈ അമ്മ നടത്തും അതും അവനെക്കാൾ കേമനേക്കൊണ്ട്….””””
വാശിയോട് അമ്മയുടെ പറച്ചിൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കി…
അമ്മ ഏട്ടത്തിയുടെ ഒപ്പം കട്ടിലിൽ ഇരുന്നു ഏട്ടത്തിയെ സമാധാനിപ്പിക്കുകയാണ്….
“””””അമ്മേ…. ഞാനിവിടെ നിക്കണതമ്മക്ക് ഇഷ്ടല്ലച്ചാ…. പറഞ്ഞോട്ടോ….