ഇരു മുഖന്‍ 2 [Antu Paappan]

Posted by

ഇരു മുഖന്‍ 2

Eru Mukhan Part 2 | Author : Antu Paappan


നിങ്ങളുടെ എല്ലാവരുടെയും നല്ല  അഭിപ്രായങ്ങള്‍ക്ക്  നന്ദി. ANTU PAAPPAN


അന്ന് ആ വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം ആര്യയുടെയും ഭദ്രന്റെയും ജീവിതത്തിൽ നിന്ന് മാറി കൊടുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം  ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും എല്ലാം ഒരുമിച്ചു കാണാന്‍ പറ്റുന്ന നാട് ”മലേവയല്‍”. മലകളില്‍ നിന്നും  ഒഴുകി വരുന്ന ചെറിയ ചാലുകളാണ് ഈ നാടിന്‍റെ ജീവ നാടി. പണ്ട് തെങ്ങ് നിന്നിരുന്ന പുരയിടങ്ങള്‍ ഇന്ന് എണ്ണപ്പനകള്‍ക്കും റബ്ബറിനും വഴിമാറി. കൊടും കാടിന്‍റെ ഭീഗരതയും പരന്നുകിടക്കുന്ന വയലെലകളുടെ വശ്യതയും എന്‍റെ ഈ നാടിനു സ്വൊന്തം.

ആ രാത്രിയില്‍ തന്നെ  ഞാൻ നാട്ടിൽ എത്തിയിരുന്നു. ഇങ്ങു നാട്ടിൽ വന്നിറങ്ങി ആദ്യം പോയത് മംഗലത്ത് വീട്ടിൽ ആയിരുന്നു. അതേ എന്‍റെ ചെറുപ്പത്തില്‍ അച്ചന്‍റെയും ചേട്ടന്‍റെയും മരണത്തോടെ ഞങ്ങള്‍ ഉപേക്ഷിച്ചു പോയ എന്റെ സ്വന്തം തറവാട്ടിൽ. ഞാനും അമ്മയും അമ്മാവന്റെ കൂടെ ആര്യേച്ചിടെ വീട്ടില്‍ ആയിരുന്നു പിന്നീടുള്ള കാലം. അമ്മ പറഞ്ഞുള്ള അറിവുകളാണ് എന്നെ ഈ പൊട്ടി പൊളിഞ്ഞ എട്ടു കെട്ടുമായി കെട്ടിയിടാന്‍ കാരണം. നന്നേ ചെറുപ്പത്തിൽ ആര്യേച്ചിയുമായി വഴക്കിടുമ്പോള്‍ അല്ല എന്നെ കരയിക്കുമ്പോഴൊക്കെ അവൾ പറയും

Leave a Reply

Your email address will not be published. Required fields are marked *