ഞാൻ നിന്നെ ഒഴിവാക്കിയതായി നിനക്കെപ്പോഴെങ്കിലും തോന്നീട്ടുണ്ടോ…
എന്താടി ഇപ്പൊ ഇങ്ങനെയൊക്കെ പറയാൻ…
എനിക്കൊരു കാര്യം ക്ലിയർ ചെയ്യാനുണ്ടെടാ…
എന്ത് കാര്യം…?
അന്ന് നീ നിന്റെ ചേച്ചിയെ മറക്കാൻ പറ്റുന്നില്ല എന്നും പറഞ്ഞു വിളിച്ചില്ലേ… അതിനു ശേഷം ഞാൻ നിന്റെ ചേച്ചിയെ വിളിച്ചിരുന്നു… അപ്പോഴത്തെ എന്റെ അവസ്ഥയിൽ ഞാനവളുമായി ഒരുപാട് തർക്കിച്ചു..
പിന്നീട് നിന്നെ മിസ്സ് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ എനിക്ക് എന്റെ നിയന്ത്രണം പോവുന്ന പോലെ തോന്നാൻ തുടങ്ങി… അങ്ങനെയാണ് ഞാനവളെ വീണ്ടും വിളിച്ച് നീയുമായി അകലണമെങ്കിൽ നിന്നെ അവോയ്ഡ് ചെയ്യാൻ അവളോട് പറഞ്ഞത്…
നിന്റെ ചേച്ചി നിന്നെ അവോയ്ഡ് ചെയ്തത് ഞാൻ പറഞ്ഞിട്ടാടാ.. നീ എന്നോട് ക്ഷമിക്ക് എനിക്കപ്പോൾ വേറെ വഴി ഇല്ലായിരുന്നു…
നീ ചുമ്മാ സെഡ്ഡ് ആക്കല്ലേ മോളൂസേ… അന്ന് നീയങ്ങനെ ചെയ്തോണ്ടല്ലെടി നിന്നെ എനിക്ക് വീണ്ടും കിട്ടിയത്…
അന്ന് ചേച്ചിയെന്നെ അവോയ്ഡ് ചെയ്തപ്പോഴെല്ലാം ആദ്യമൊക്കെ നല്ല വിഷമം തോന്നിയിരുന്നു… പക്ഷെ ദിവസങ്ങൾ കഴിയുംതോറും ഞാൻ മനസ്സിലാക്കുകയായിരുന്നു അത് ഒരുകണക്കിന് നല്ലതായിരുന്നെന്ന്…
ഞാൻ ശെരിക്കും നിന്നോടാ ലച്ചൂസേ സോറി പറയേണ്ടേ.. അറിഞ്ഞോണ്ട് തന്നെ ഞാനെന്റെ പെണ്ണിനെ ഒരുപാട് വേദനിപ്പിച്ചു…
അതേ മതി മതി… എവിടെക്കാ ഇങ്ങനെ നീണ്ട് പോണേ… ഉറങ്ങാൻ നോക്കിയേ…
ഓക്കേ നിർത്തി.. Love u ♥️
Love u to♥️
THE END….
കോവിഡ് ബാധിച്ചു കിടപ്പിലാണ്… അതുകൊണ്ടിപ്പോൾ ഒരുപാട് സമയമുണ്ട്.. പക്ഷെ എഴുതാൻ ശരീരം സമ്മതിക്കുന്നില്ല… എന്നാലും ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്…
അടുത്ത കഥ എഴുതി തുടങ്ങീട്ടുണ്ട് പെട്ടന്നുതന്നെ കാണും.. ഈ കഥയിൽ തന്ന സപ്പോർട് അതിലും കാണുമെന്നു പ്രതീക്ഷിക്കുന്നു…
എന്ന് സ്വന്തം…
~empu®an