എനിക്കറിഞ്ഞൂടെ
സംഭവം കയ്യീന്ന് പോയെങ്കിലും പിടികൊടുക്കാതെ ഞാൻ വീണ്ടും തുടർന്നു…
മം ശെരി ശെരി..
അതേ ഇതിനി അവന്മാരോടൊന്നും പറഞ്ഞു ഓവർ ചളമാക്കണ്ട…ആ സനുവിന്റെ ചെവിയിലെങ്ങാനും എത്തിയാൽ പിന്നെ എന്നെ കൊന്നു തിന്നും അവൻ…
മം നോക്കാം നീ പൊക്കോ…
അളിയാ പ്ലീസ്…
ഇല്ല മൈരാ ഞാൻ പറയത്തില്ല നീ പൊക്കോ..
അങ്ങനെ ഒരുകണക്കിന് അവനെ കൈക്കലാക്കിക്കൊണ്ട് പുറത്തുനിന്നു എല്ലാരേം ക്ഷണിക്കുന്ന തിരക്കിലായിരുന്ന അച്ഛന്റെ അടുത്തേക്ക് ഞാൻ പതിയെ നടന്നു…
അച്ഛാ അവർ വിളിച്ചിരുന്നോ.. അല്ലാ സമയം 10:30 ആവറായി…
ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു ഇപ്പൊ എത്തുമെന്നാ പറഞ്ഞത്.!! ദേ എത്തിയല്ലോ…
റോഡിൽ കറുകൾ വന്നുനിരന്നത് കണ്ട് അച്ഛൻ അങ്ങോട്ട് നോക്കി പറഞ്ഞു..
പിന്നെ അവിടെ ഫുൾ ചെക്കനെ വരവേൽക്കാനുള്ള തിരക്കായിരുന്നു…
പിന്നീട് സമയങ്ങൾ വേഗത്തിൽ കടന്നുപോയി.. ചെക്കനെ മണ്ഡപത്തിലേക്ക് ഇരുത്തുന്നതും പെണ്ണ് വരുന്നതും താലികെട്ടും അങ്ങനെ അങ്ങനെ…
ചെറു പുഞ്ചിരിയോടെ ആ താലികെട്ട് കാണുമ്പോഴും എന്റെ കണ്ണിൽനിന്നും ചെറുതായി കണ്ണീർ വരുന്നുണ്ടായിരുന്നു.. അത് പ്രതീക്ഷിച്ചെന്നോണം എനിക്കൊരു ഭലമായി ലച്ചുവും എന്റെ കൂടെത്തന്നെ നിന്നു..
പിന്നെയും സമയം കടന്നുപോയി ഫോട്ടോ ഷൂട്ടിനായുള്ള തിരക്കുകൾ ആരംഭിച്ചു…
ആദ്യം തന്നെ എന്നെയും അച്ഛനെയും അമ്മയേയുമാണ് വിളിച്ചത്… ഞങ്ങടെ ഫോട്ടോ എടുപ്പ് കഴിഞ്ഞതും ലച്ചുവും ഫാമിലിയും വന്നു…
ഇതിനിടയിലെല്ലാം എന്റെ മനസ്സ് മൊത്തം എങ്ങനെ ലച്ചുവുമായി നിന്ന് ഫോട്ടോ എടുക്കാം എന്നുള്ള പ്ലാൻ ആയിരുന്നു..
അങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരിക്കെയാണ് ചേച്ചി മാലാഖയെന്നോണം പ്രത്യക്ഷ പെട്ടത്…
അച്ഛാ, അമ്മേ,അമ്മായി, മാമാ, ലച്ചു, അച്ചു,വിനു എല്ലാരും വാ ഒരുമിച്ചൊരു ഫോട്ടോ എടുക്കാം..
അത് പറഞ്ഞു തീർന്നതും ചേച്ചി എന്നെനോക്കിയൊന്നു കണ്ണടിച്ചു..
ആ സന്തോഷം അറിയിക്കാനായി ഞാൻ നേരെ ലച്ചുവിനെ നോക്കിയപ്പോൾ അവിടെ നിന്നും കണ്ണുരുട്ടികൊണ്ടുള്ള ഒരു നോട്ടം മാത്രമാണ് മറുപടിയായി കിട്ടിയത്.. പക്ഷെ എനിക്കതൊന്നും ഒരു കുഴപ്പമല്ലായിരുന്നത് കൊണ്ട് അവരെല്ലാരും സ്റ്റേജിൽ കേറുന്നവരെ മൈനായിട്ട് ലച്ചു കേറുന്നവരെ ഞാനവിടെ തന്നെ നിന്നു..
ഇതിനിടയിൽ ലച്ചുവിന്റെ അടുത്ത് പോയിനിന്നശേഷം ക്യാമറ എടുക്കുന്ന ആൾ സ്ഥലം മാറ്റിച്ചാലോ എന്നുകരുതി ഞാനയാളെയും പറഞ്ഞു സെറ്റാക്കാൻ മറന്നില്ല.. അതുകൂടാതെ സപ്പറേറ്റ് ആയി ഞങ്ങൾ രണ്ടുപേരുമായുള്ള പിക്സും ഞാനാളെക്കൊണ്ട് പറഞ്ഞു