വഴങ്ങിത്തരാം, ചേട്ടൻ്റെ ആഗ്രഹത്തിന് മാത്രം. എൻ്റെ പൂർണ്ണ സമ്മതത്തോടെയല്ല, ഞാൻ വഴങ്ങുന്നുവെന്ന് മാത്രം. ഇന്ന് തന്നെ ചേട്ടൻ്റെ കൂടെ കിടക്കുന്നതാണ്, ഞാൻ ഒരു എതിർപ്പും പ്രകടിപ്പിക്കുകയില്ല.
ഞാൻ: പറഞ്ഞില്ലെ എൻ്റെ ബുദ്ധിമോശം കൊണ്ട് സംഭവിച്ചതാണ്. രണ്ടു പേരുടേയും പൂർണ്ണ സമ്മതത്തോടെ ചെയ്യുമ്പോഴാണ് ജീവിത പങ്കാളിയാകുന്നത്. ഞാൻ അന്ന് ചെയ്ത തെറ്റിന് മോളോട് ക്ഷമ ചോദിക്കുന്നു. ഇനി എന്നോട് ഇതേ പറ്റി പറയരുത്, പ്ലീസ്.
സീത: ചേട്ടൻ എന്നോട് ക്ഷമ ചോദിക്കരുത്.ഞാൻ ചേട്ടൻ്റെ പെണ്ണാണ്, എപ്പോൾ വേണമെങ്കിലും എന്നിൽ അധികാരം ഉപയോഗിക്കാം.
ഞാൻ: മോൾക്ക് എന്നോട് എന്താണ് പറയാനുള്ളത്.
സീത: നേരത്തേ പറഞ്ഞില്ലെ അതാണ് എനിക്ക് പറയാനുണ്ടായിരുന്നത്. ചേട്ടൻ്റെ അമ്മ നമ്മളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ചേട്ടൻ്റെ മുടക്ക് നോക്കി വരാമെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്.
സീത എൻറെ മടിയിൽ കിടന്നു. അവൾ എൻറെ ഷർട്ടിൻ്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ചു, എൻറെ നെഞ്ചിലെ രോമങ്ങളിലൂടെ അവളുടെ കൈകൾ സഞ്ചരിച്ചു. എൻറെ കൈ അവളുടെ കാർകൂന്തലിലൂടെ സഞ്ചരിച്ച് മുഖത്ത് പരതിനടന്നു, ചുണ്ടിൽ എത്തി. ഇപ്പോൾ സൂര്യൻ കടലിൽ താഴ്ന്നു കഴിഞ്ഞു. ആ സമയം അവളുടെ കൈകൾ എൻറെ തലയുടെ പുറകിൽ കോർത്ത് തലതാഴ്ത്തി അവളുടെ ചുണ്ടുകൾ ആവുന്ന സാഗരത്തിലേക്ക് എൻറെ ചുണ്ടുകൾ പതിപ്പിച്ചു. രണ്ടു മിനിറ്റ് അത് നീണ്ടു നിന്നു. അതിനുശേഷം ചുണ്ടുകൾ തമ്മിൽ വേർപ്പെട്ടു. അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു.
സീത: ചേട്ടാ പോകാം.
ഞാൻ: നേരം ഒരുപാടായി, നമ്മൾ ചെല്ലുമ്പോഴേക്കും 9 മണി കഴിയും.
സീത: നമ്മൾ വണ്ടിക്കല്ലേ, അതു കുഴപ്പമില്ല. അതും എൻറെ ചേട്ടൻറെ കൂടെ.
ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നീങ്ങി, വീട്ടിൽ ചെല്ലുമ്പോൾ ഞങ്ങളെ നോക്കി അച്ഛനും അമ്മയും ഇരിക്കുന്നു.
അച്ഛൻ: അടുത്താൽ നക്കിക്കൊല്ലും എന്നാൽ വെറുത്താലൊ ഞെക്കി കൊല്ലും, അങ്ങനെയുള്ള ഒരാളുടെ കൂടെയാണ് മോൻറെ നടപ്പ്.
സീത: ഓ.. ഭരത് ശിവൻ എത്തിയോ? അച്ഛന് ഞാൻ ഒരു അവാർഡ് തരാൻ ഇരിക്കുകയാണ്. രാവിലെ എന്തൊരു പെർഫോമൻസ് ആയിരുന്നു.
അച്ഛൻ: എവിടെയായിരുന്നു രണ്ടുപേരും ?
എന്നെക്കൊണ്ട് സംസാരിപ്പിക്കാതെ
സീത: എന്താണ് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി എങ്ങും പോകാൻ പാടില്ലെ?
അച്ഛൻ: പോകണ്ട എന്ന് ആരു പറഞ്ഞു. ഇനി എപ്പോഴാണാവോ കീരിയുംപാമ്പും പോലെ ആകുന്നത്.
സീത: അതു ഇന്ന് രാത്രി തന്നെയാവാം, അതിലൊന്നും വലിയ ഉറപ്പില്ല. അമ്മേ വിശക്കുന്നു, ഭക്ഷണം എടുക്കുക. നിങ്ങൾ ഇവിടെ കാത്തിരിക്കുന്നത് കൊണ്ടാണ്, ഞങ്ങൾ എവിടെയും കയറി ഭക്ഷണം കഴിക്കാതെ വന്നത്.
അച്ഛൻ: അതിന് നിങ്ങൾക്ക് ഭക്ഷണം ഇല്ലല്ലോ. ഞങ്ങൾ നേരത്തെ കഴിച്ചു.
സീത: വാ.. ചേട്ടാ, നമുക്ക് പുറത്തു പോയി കഴിക്കാം. ഇവരെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല എന്ന് ചേട്ടൻ ഇപ്പോൾ മനസ്സിലായില്ലേ. എന്തായിരുന്നു രാവിലെ അച്ഛനും മോനും തമ്മിൽ, മോനെ അച്ഛൻ അഭിനയം പറഞ്ഞു കൊടുക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ മകന് ഭക്ഷണമില്ല, ഇപ്പോൾ മനസ്സിലായില്ലേ കൂടെ എപ്പോഴും ഞാൻ മാത്രമേ കാണൂ. ഞങ്ങൾ അകത്തോട്ടു കയറണൊ പുറത്തേക്കു പോണോ? ഇപ്പോൾ പറയണം.
അച്ഛൻ പെട്ടെന്ന് ചിരിക്കാൻ തുടങ്ങി, കൂടെ ഞാനും അമ്മയും. ഇത് കണ്ട്