ദേഷ്യപ്പെട്ട് സീത അകത്തേക്ക് കയറിപ്പോയി. പുറകെ ഞങ്ങളും കയറി. സീത മുറിയിൽ കയറി വാതിലടച്ചു.
അമ്മ: മോളെ, ഭക്ഷണം എടുക്കാം.
സീത: ഇപ്പോൾ നിങ്ങൾ മൂന്നുപേരും ഒരു കൈയായി, ഞാൻ പുറത്തും. എനിക്ക് ഭക്ഷണം വേണ്ട.
ഞാൻ കിടക്കുന്ന മുറിയിൽ കയറി ഡ്രസ്സ് മാറി ടൗവലുമായി പുറത്തുവന്നു. ബാത്റൂമിൽ കയറി കുളിച്ചു വന്നു സീത അപ്പോഴും വന്നിട്ടില്ല. അമ്മ ഭക്ഷണം മേശപ്പുറത്തുവച്ചു
അമ്മ: മോളെ, വാ ഭക്ഷണം കഴിക്കാം.
സീത: എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ, നിങ്ങൾ രണ്ടു പേരും കൂടി ആ മോനെ ഊട്ട്.
ഞാൻ: കണ്ടില്ലേ അസൂയ. എൻറെ വീട്ടിൽ ചെന്നാൽ, എനിക്കൊരു സ്ഥാനവും ഇല്ല. അമ്മായിഅമ്മ മരുമോളെ വച്ചു ഈട്ടുകയായിരിക്കും, അതു കഴിക്കു മോളെ ഇത് കഴിക്കു മോളെ എന്ന് പറഞ്ഞ് എന്തൊരു സ്നേഹമാണ്. എല്ലാവരും ഒരേ ഒരാളെ സ്നേഹിക്കാൻ പാടുള്ളൂ, സ്വാർത്ഥമതിയാണ്. ഒറ്റയാൾ പട്ടാളം ആണല്ലോ
സീത: അവിടത്തെ കാര്യം ഇവിടെ പറയേണ്ട കാര്യമുണ്ടോ, അത് എൻറെ മിടുക്ക് കൊണ്ട് ഞാൻ, എൻറെ അമ്മയെ കയ്യിൽ എടുത്തിരിക്കുകയാണ്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല.
ഞാൻ: അസൂയപ്പെടാൻ ഞാൻ ആളില്ലേ, വാ.. പെണ്ണേ കളി കളഞ്ഞു. മനുഷ്യന് വിശന്നിട്ടു കണ്ണ് കാണാൻ വയ്യ.
സീത: മനുഷ്യൻ കഴിച്ചോ.
ഞാന് മുറിയിലേക്ക് നടന്നു, വാതിൽ തുറന്ന് അകത്തുകയറി. വന്നപാടെ കമിഴ്ന്നു കിടക്കുകയാണ്, ഡ്രസ്സ് പോലും മാറ്റിയിട്ടില്ല. ഞാൻ ആളെ നേരെ കിടത്തി, കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ആള് ചിണുങ്ങി കൊണ്ടു വീണ്ടും കിടന്നു. ഞാൻ പുറത്തേക്ക് നോക്കി, ആരും കാണുന്നില്ല എന്ന് കണ്ടപ്പോൾ വട്ടം പൊക്കിയെടുത്തു. എൻറെ കഴുത്തിൽ കൈകൾ ചുറ്റി, കൈകളിൽ കിടന്ന് ചിണുങ്ങി. കഴുത്തിൽ ചുറ്റിയിരുന്ന ഒരു കൈ കൊണ്ടുവന്നു എൻറെ കീഴ്ചുണ്ടിൽ പിടിച്ച് വലിച്ചു. ഞാൻ താഴെ നിർത്തിയപ്പോൾ എൻറെ ചുണ്ടിൽ ഒരു ചുംബനം തന്നു. കാതിൽ പതിയെ
സീത: മനുഷ്യൻറെ വിശപ്പു മാറിയോ?
ഇല്ല എന്ന് ഞാൻ തലയാട്ടി. വീണ്ടും സ്വകാര്യം
സീത: അച്ചോടാ…… വിശപ്പു മാറിയില്ല അല്ലേ, ഇന്നിപ്പോൾ ഇതു മതി.
ഞങ്ങൾ രണ്ടുപേരും മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. ടേബിളിൽ അച്ഛനുമമ്മയും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു, ഞങ്ങളും അവരോടൊപ്പം ഇരുന്നു.
അമ്മ: ഇതുവരെ ഡ്രസ്സ് മാറിയില്ലേ?
സീത: കിടക്കുന്നതിനു മുമ്പ് കുളിച്ചു, മാറിക്കോളാം.
ഭക്ഷണത്തിനിടയിൽ സംസാരം ഉണ്ടായില്ല, എല്ലാവരും എഴുന്നേറ്റു, ഞാൻ കൈ കഴുകി റൂമിലേക്ക് പോകുമ്പോൾ
സീത: ഹലോ മാഷേ, വാതിൽ അടക്കല്ലെ എനിക്കൊരു കാര്യം പറയാനുണ്ട്.
അച്ഛൻ: ഇത്രയും നേരം പറഞ്ഞിട്ടും തീർന്നില്ലേ നിങ്ങളുടെ കാര്യം?
മോതിരം അണിഞ്ഞിരുന്ന വിരൽ ഉയർത്തി
സീത: ഇത് കണ്ടോ, ഞങ്ങൾക്ക് ഫ്രീയായി നടക്കാനുള്ള ലൈസൻസാണ്.
അച്ഛൻ: ഞാനൊന്നും പറഞ്ഞില്ലേ.
ഇത് പറഞ്ഞ് അച്ഛൻ മുറിയിലേക്ക് പോയി, ഞാൻ എൻറെ മുറിയിലേക്കും. വാതിൽ ചാരി ഷീറ്റ് വിരിച്ച കിടന്നു. അല്പസമയത്തിനുശേഷം സീതയുടെ