മുറിയുടെ വാതിൽ തുറക്കുന്നതും അടയുന്നതും ആയ ഒച്ച കേട്ടു. ആള് കുളിക്കാൻ പോയിരിക്കുകയാണ്, വരുന്നതും നോക്കി കിടന്നെങ്കിലും ഉറങ്ങിപ്പോയി.
സീത: ചേട്ടാ……. എന്തൊരു ഉറക്കമാണ്. ഞാൻ വരും എന്നു പറഞ്ഞതല്ലേ?
ഉറക്കം വിട്ടുമാറാതെ ഞാൻ കണ്ണു തുറന്നു നോക്കി. വീണ്ടും കണ്ണടഞ്ഞു പോയി
സീത: ഇങ്ങനെ ഒരു ഉറക്കക്കാരൻ, ഞാൻ പോകുന്നു.
വെയിൽ മുഴുവൻ കൊണ്ട് ഡ്രൈവ് ചെയ്തത് കൊണ്ടൊ എന്തോ, കണ്ണടഞ്ഞു പോയി.
ദിവസങ്ങൾ ആഴ്ചകൾ ആയും ആഴ്ചകൾ മാസങ്ങൾ ആയും കടന്നുപോയി, ഇതിനിടയിൽ ചെറിയ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളും നടന്നുകൊണ്ടേയിരുന്നു. പലപ്രാവശ്യം ഞങ്ങൾ ഒരുമിച്ച് എൻറെ വീട്ടിൽ പോവുകയും വരികയും ചെയ്തു. സീതയുടെ കോഴ്സ് കഴിഞ്ഞു, കല്യാണത്തിന് തീയതി നിശ്ചയിച്ചു. കല്യാണത്തിന് രണ്ടാഴ്ച ഞാൻ ലീവ് എടുത്തു. നാട്ടിൽ പോകുന്നതിനു മുമ്പ് ഇവിടത്തെ അച്ഛൻ പറഞ്ഞത് അനുസരിച്ച്, കല്യാണത്തിന് തലേദിവസം വരുന്ന എൻറെ ബന്ധുക്കൾക്ക് താമസിക്കാൻ ഹോട്ടലിൽ 20 റൂമുകൾ ബുക്ക് ചെയ്തിരുന്നു. മുഹൂർത്തം രാവിലെ ആയിരുന്നതിനാൽ കല്യാണത്തിന് വരുന്നവർ തലേദിവസം വരേണ്ടിവരും. എൻറെ ഓഫീസിൽ ഉള്ളവരെ ക്ഷണിച്ചത് ഞാനും അച്ഛനും കൂടി പോയാണ്, അവരോട് ഇവിടെ ഹാളിൽ വരാൻ പറഞ്ഞു. സുധിയെ വിളിച്ചു. സുധിക്ക് ഒരു ഉണ്ണി പിറന്നു, കുട്ടിക്ക് നാലുമാസം പ്രായം. അവനോട് കല്യാണത്തിന് വണ്ടി ഓടിക്കുന്ന കാര്യം പറഞ്ഞപ്പോൾ, വണ്ടിയുമായി നീ അവിടെ നിന്ന് പോരുക. ഇവിടെ നിന്ന് പോകുമ്പോൾ ഞാൻ കൊണ്ടു പോയി കൊള്ളാം എന്നു പറഞ്ഞു. എല്ലാം ഏർപ്പാടാക്കി കല്യാണത്തിന് തലേന്നു തലേദിവസം നാട്ടിൽ പോകുമ്പോൾ സീതക്ക് നല്ല വിഷമം ഉണ്ടായിരുന്നു. നാട്ടിൽ ചെന്നെങ്കിലും എൻറെ ഹൃദയം ഇവിടെയായിരുന്നു, രണ്ട്ദിവസവും സീത വിളിച്ചിരുന്നു. മണിക്കൂറോളം സംസാരിക്കും, എന്നാലും രാത്രിയിൽ വീണ്ടും വിളിക്കും അപ്പോഴും കുറേനേരം സംസാരിക്കും. കല്യാണം എല്ലാവരെയും വിളിച്ചിരുന്നു, ഇൻഗ്ലൂഡിംഗ് കിളിയെ വരെ. അപ്പോഴാണ് കിളിയുടെ കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്. അന്ന് സീതയുമായുള്ള പ്രശ്നത്തോടെ ഷിബു കുടിയെല്ലാം നിർത്തി, നല്ലൊരു മനുഷ്യനായി. ഇടക്കെപ്പോഴോ ഞാൻ നാട്ടിൽ വന്നപ്പോൾ, പ്രകാശനെ കാണാൻ ചെന്നപ്പോൾ ഷിബുവും കിളിയും ഉണ്ടായിരുന്നു. ഒരു രണ്ടുപേരും എന്നോട് നല്ല രീതിയിൽ സംസാരിച്ചു, കിളി സീതയുടെ വിവരങ്ങളും തിരക്കി. കിളിയുടെ പഴയ ക്ഷീണമൊക്കെ മാറി, നന്നായിട്ടുണ്ട്. അവർ രണ്ടുപേരും തലേദിവസം കാലത്തെ തന്നെ വീട്ടിൽ വന്നു. അമ്മ ചെറിയ രീതിയിൽ മുഖം കറുത്തെങ്കിലും, ഞാൻ പറഞ്ഞ് മാറ്റി അവരോട് നല്ല രീതിയിൽ സംസാരിച്ചു. ഉച്ചയ്ക്ക് മുമ്പായി പോകാനുള്ള വണ്ടി വന്നു, പുഷ് ബാക്ക് സീറ്റുള്ള ടൂറിസ്റ്റ് ബസ് ആയിരുന്നു. എല്ലാവരും നേരത്തെ ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി. എൻറെ കൂടെ വണ്ടിയിൽ അനിയനും പെങ്ങളും കയറി അച്ഛനും അമ്മയും വന്നില്ല, വണ്ടികൾ നീങ്ങി. എല്ലാവരും കൂടി 38 പേരാണ് ഉണ്ടായിരുന്നത്. അവിടെ ഹോട്ടലിൽ ചെന്ന് താക്കോൽ വാങ്ങുമ്പോൾ 6:30 PM, ഓരോരുത്തർക്കായി കൊടുത്തു. ചില മുറിയിൽ രണ്ടുപേരും ചിലതിൽ ഒന്നു വീതവും ആണ് ആളുകൾ ഉണ്ടായത്. അവരെ ഹോട്ടലിൽ ആക്കി കൊണ്ടു, അവരോട് പറഞ്ഞുകൊണ്ട് ഞാൻ സീതയുടെ വീട്ടിലേക്ക് പോയി. മൂന്നു നാല് ദിവസത്തെ ഇടവേളക്ക് ശേഷം കാണുന്നതുകൊണ്ട് സീത ഓടിവന്നു കയ്യിൽ പിടിച്ചു. ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് ചെന്നു. അച്ഛൻ തിരക്കിലായിരുന്നു, അച്ഛൻറെ അനിയനും ഉണ്ട്.