ചാർത്തിയിരിക്കുന്നു. ഗൗരവത്തിൽ ഉള്ള വരവാണ്, എന്താണാവോ കാര്യം. അടുത്ത് വന്ന് ചായ തന്നു, അച്ഛൻ ഹാളിലിരുന്നു പേപ്പർ വായിക്കുന്നത് കൊണ്ട് ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല. ചായയും തന്നു അതേ ഗൗരവത്തിൽ തിരിച്ചുപോയി.
അച്ഛൻ: ഇന്ന് എന്താണാവോ പരിപാടി?
ഞാൻ: അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല.
അച്ഛൻ: എന്ന് ഇരിങ്ങാലക്കുട ഒക്കെ ഒന്ന് പോയിട്ട് വാ, നാളെ ഇനി ശിവൻ ഒക്കെ വരില്ലേ? അവരോട് അതും പറയ്. രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഇറങ്ങിക്കോ. അവിടെ എവിടെയൊക്കെയാണ് പോകേണ്ടത്, അവിടെ ഒക്കെ പോയിട്ട് വരിക. കാരണവന്മാർ ഉള്ള സ്ഥലങ്ങളിലൊക്കെ മോളെ കൊണ്ട് എന്തെങ്കിലും കൊടുപ്പിക്കുക, കൈയിൽ പൈസ ഉണ്ടാവില്ലെ?
ഞാൻ: ഉണ്ട്.
അച്ഛൻ എഴുന്നേറ്റു അടുക്കളയിലേക്കു പോയി, അവിടെ അമ്മയോട് പറയുന്നത് കേട്ടു.
അച്ഛൻ: അവർക്ക് ഇരിങ്ങാലക്കുട പോകാനുള്ളതാണ്, പോയി റെഡിയാക്കാൻ നോക്ക് മോളെ. അവർക്ക് വേഗം കാപ്പി കൊടുക്ക്.
ചായകുടി കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിനായി ഞാൻ മുറിയിലേക്ക് പോയി, പുറകെ സീതയും വന്നു. പക്ഷേ എന്നെ കണ്ടിട്ട് വലിയ മൈൻഡ് ഇല്ല, എന്തുപറ്റി എന്നറിയില്ല. അവൾ ഞാൻ ഡ്രസ്സ് ചെയ്ത് പുറത്തിറങ്ങുന്നതു വരെ കട്ടിലിലിരുന്നു, ഞാൻ ഇറങ്ങിയപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു. എന്നെ ഷർട്ടും മുണ്ടിനു മാച്ച് ചെയ്യുന്ന ചുരിദാറുകൾ ആണ് അവൾക്കും എടുത്തിട്ടുള്ളത്, എന്ന് വെച്ചാൽ ചുരിദാറുകൾക്ക് മാച്ച് ചെയ്ത് എൻറെ ഷർട്ടും മുണ്ടും. ഞാൻ ഹാളിലേക്ക് നടന്നു, അവിടെ പത്രം വായിച്ചു ഇരുന്നപ്പോഴേക്കും സീത വന്നു. അവളും എൻറെ ഷർട്ടിന് മാച്ച് ചെയ്ത ചുരിദാർ ആണ് ധരിച്ചത്. കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, വണ്ടിയിൽ കയറി പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ
ഞാൻ: ഭഗവതി എന്തേ എന്ന് ഇടത്തോട്ട് തിരിഞ്ഞാണോ എഴുന്നേറ്റത് ?
മിണ്ടാട്ടമില്ല, മുനിയെ പോലെ ഇരിക്കുകയാണ്.
ഞാൻ: പണ്ട് ഒരു ചൊല്ലുണ്ട്, ‘അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്’ എന്നുപറഞ്ഞ് പോലെയുണ്ട്.
അതിനും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഒതുക്കി.
ഞാൻ: ഈ മുഖവും വെച്ച് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമല്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് മുന്നോട്ടു പോയാൽ മതി. എന്തിനാണ് വഴക്ക്? ഒന്നു മിണ്ടു പെണ്ണേ…… ഇങ്ങനെ വാശി പിടിക്കല്ലേ. ഇന്നലെ രാത്രി ഞാൻ എത്ര നേരം കാത്തിരുന്നു എന്നറിയാമോ? കാണാതായപ്പോൾ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി, വരുമ്പോൾ വിളിക്കും എന്നാണ് കരുതിയത്. രാവിലെ എഴുന്നേറ്റപ്പോൾ കട്ടിലിൽ ആളില്ല. പിന്നെ കാണുന്നത് മുഖം വീർപ്പിച്ചു നടക്കുന്ന ആളെയാണ്. ഒന്നു മിണ്ടു പെണ്ണേ…….
ഒരു രക്ഷയും ഇല്ല, ആള് കടുപ്പിച്ച് തന്നെ.
ഞാൻ: ഇനി എന്നോട് മിണ്ടിയാൽ ഞാൻ തിരിച്ചു മിണ്ടുകയുള്ളു.
ഞാൻ വണ്ടിയുമെടുത്ത് മുന്നോട്ടുനീങ്ങി, ഇരിങ്ങാലക്കുട വരെ ആരും ഒന്നും മിണ്ടിയില്ല. ടൗണിൽനിന്നും രണ്ട് സെറ്റ് ഫ്രൂട്ട്സും രണ്ട് സെറ്റ് ബേക്കറി മേടിച്ചു. അവിടുന്ന് നേരെ ചിറ്റയുടെ വീട്ടിലേക്ക് പോയി, അവിടെനിന്നും വെള്ളം മാത്രം കുടിച്ച് ഇറങ്ങി തറവാട്ടിൽ കയറി ഇറങ്ങിയപ്പോൾ ഉച്ചയായി ടൗണിലെത്തി നല്ലൊരു ഹോട്ടലിൽ കയറി,
ഞാൻ: വേണ്ടത് എന്താണെന്ന് വെച്ചാൽ സപ്ലയറോട് പറയുക.
സപ്ലയർ വന്നു, ഞാൻ എനിക്ക് വേണ്ടത് പറഞ്ഞു. അപ്പോഴും അവൾ മിണ്ടിയില്ല. അവസാനം ഞാൻ തോൽവി സമ്മതിച്ചു രണ്ട് സെറ്റ് ഓർഡർ ചെയ്തു. അവിടെ നിന്ന് ഇറങ്ങി ഒന്ന് രണ്ടു സ്ഥലത്ത് കൂടി കയറി വാങ്ങിയപ്പോൾ