എൻ്റെ മൺവീണയിൽ 25 [Dasan]

Posted by

കഞ്ഞികുടിച്ചു മരുന്നുകഴിച്ചു, അമ്മയോട് വിവരം പറഞ്ഞപ്പോൾ, ആദ്യം സമ്മതിച്ചില്ല പിന്നെ വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ അമ്മ അർത്ഥ സമ്മതം നൽകി. ഞാൻ ഓഫീസിലേക്ക് പോയി. ഓഫീസർ, രാവിലെ വരാഞ്ഞത് എന്താണെന്ന് ചോദിച്ചു. ഞാൻ വിവരവും പറഞ്ഞു. വേറെ കുഴപ്പം ഒന്നും ഇല്ലാതിരുന്നതിനാൽ വൈകുന്നേരം കുറച്ചധികനേരം ഞാൻ ഇരുന്നു. ഓഫീസർ ഇറങ്ങാനും വൈകിയിരുന്നു, ഞങ്ങൾ ഒരുമിച്ചാണ് ഇറങ്ങിയത്. ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ അച്ഛൻ എന്നെ തിരക്കി ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് തിരിച്ചുനടന്നു.
അച്ഛൻ: മോനോട് ഇന്ന് പോകണ്ട എന്ന് പറഞ്ഞതല്ലേ?
ഞാൻ: ആദ്യം മരുന്നു കഴിച്ചപ്പോൾ തന്നെ പനി മാറി, പിന്നെ കിടന്നാൽ ക്ഷീണം കൂടുകയുള്ളൂ.ഫയലുകൾ ഒരുപാട് പെൻഡിംഗ് ഉണ്ട്, അത് തീർത്തില്ലെങ്കിൽ പ്രശ്നമാകും.
വർത്തമാനം പറഞ്ഞ് വീടെത്തിയത് അറിഞ്ഞില്ല. ഞാൻ, താമസിക്കുന്ന മുറിയിലേക്ക് പോകുന്ന വഴി
അച്ഛൻ: മോനെന്തിനാണ് അങ്ങോട്ട് പോകുന്നത്?
ഞാൻ: ഡ്രസ് മാറട്ടെ.
അച്ഛൻ: മോൻ അതൊക്കെ എടുത്ത് വീട്ടിലേക്ക് വാ. ഇനി അവിടെവെക്കണ്ട.
ഞാൻ: ശരി, അച്ഛാ.
ഞാൻ മുറിയിലേക്ക് പോയി, അച്ഛൻ വീട്ടിലേക്കും. കുറച്ചു നേരം കിടന്നിട്ട് പോകാം എന്ന് വിചാരിച്ചു, കട്ടിലിൽ കയറി കിടന്നു. ഇന്നലെ ഉറക്കം നിന്നതിൻ്റെ ക്ഷീണം ഉണ്ടായിരുന്നതിനാൽ കിടന്നതേ ഉറങ്ങി. എപ്പോഴോ അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. നേരം ഇരുട്ടി, സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞു.
അച്ഛൻ: മോനോട് അങ്ങോട്ട് വരാൻ പറഞ്ഞിട്ട് കയറി കിടന്നോ?
ഞാൻ: വെറുതെ ഒന്നു കിടന്നതാണ്, ഉറക്കക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങിപ്പോയി.
എഴുന്നേറ്റ് പോയി മുഖം കഴുകി, ഡ്രസ്സ് മാറി അച്ഛൻറെ ഒപ്പം വീട്ടിലേക്ക് നടന്നു.
അച്ഛൻ: രമണി മോൻ വന്നു, ഭക്ഷണം എടുത്തോ.
അകത്തേക്ക് കയറിയപ്പോൾ ടേബിളിൽ ഭക്ഷണം ഇരിപ്പുണ്ട്, ഞാനും അച്ഛനും ഇരുന്നു. അമ്മ പോയി സീതയെ നിർബന്ധിച്ച് വിളിച്ചു കൊണ്ട് വന്നു. സീതയും അമ്മയും ഞങ്ങളുടെ ഒപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു. സീത എന്നെ ഗൗനിക്കുന്നതേയില്ല, ഞാൻ ഭക്ഷണം കഴിക്കുന്നത് വേഗം നിർത്തി എഴുന്നേറ്റു. മുഖം കഴുകി കിടക്കുന്ന മുറിയിലേക്ക് പോയി കിടന്നു. അപ്പുറത്ത് സംസാരം കേൾക്കുന്നുണ്ട്.
അമ്മ: എന്തിനാണ് മക്കളെ നിങ്ങൾ തമ്മിൽ വഴക്ക്? അജയൻ്റെ മുഖം കണ്ടോ വല്ലാതെ ഇരിക്കുന്നു. എത്ര പ്രാവശ്യം മോളെ വന്നു വിളിച്ചു, കേട്ടതായി പോലും ഭാവിച്ചില്ല. കഷ്ടമുണ്ട്.
അച്ഛൻ: മോന് നല്ല വിഷമം ഉണ്ട്. പുറത്ത് കാണിക്കുന്നില്ലന്നേയുള്ളൂ. നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം, ഇപ്പോൾ എത്ര ദിവസമായി എന്നറിയാമോ?
ഇതിനൊന്നും സീത മറുപടി പറയുന്നില്ല.
അച്ഛൻ: സൗന്ദര്യ പിണക്കം ഒക്കെ നല്ലതാണ്. അത് ഇത്രയും നീണ്ടു പോയാൽ, പിന്നെ അത് അകൽച്ചയിലേക്കേ പോകു. ഞാൻ പറയുന്നത് മോൾക്ക് മനസ്സിലാവുന്നില്ലെ. അജയൻ എത്ര പ്രാവശ്യം മോളെ വിളിച്ചു. ഫോണിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ചിട്ടുണ്ട്, എന്നിട്ടും മോള് തിരിച്ചു വിളിച്ചില്ല. ഇനി അജയൻ വിളിക്കും എന്ന് തോന്നുന്നില്ല, അത്രയും ആയില്ലേ നാണം കെടുന്നതിനും ഒരു അതിര് ഉണ്ടല്ലോ. ഇന്നലെ ഡോക്ടറെ കണ്ടു മടങ്ങി വരുന്ന

Leave a Reply

Your email address will not be published. Required fields are marked *