ശ്യാമമോഹനം 1
Shyamamohanam Part 1 | Author : Soumya Sam
രാവിലെ ബെഡ്ഡിൽ നിന്നും എണീക്കാതെ കണ്ണും തുറന്ന് കിടക്കുകയായിരുന്നു. റൂംമേറ്റ് വാണി ബാത്ത്റൂമിൽ ആണ്. ഷവറിൻ്റെ ശബ്ദം കേൾക്കാം. അവൾക്ക് ഓഫീസ് ഉണ്ട്. ഞാൻ ലീവെടുത്തിരിക്കുകയായിരുന്നു. ന്യൂഇയർ ഈവനിങ്ങ് ആണ്. ഒന്നാം തീയതിയായ പിറ്റേന്ന് ലീവായത് കൊണ്ട് ഒരു ദിവസം കൂടി ഇരിക്കട്ടെന്ന് കരുതി.
ചുമ്മാ കിടന്നുറങ്ങാമെന്ന് കരുതിയതാണ്, പക്ഷേ ശീലം കൊണ്ടാവണം, രാവിലെ ഒരു സമയം കഴിഞ്ഞാൽ ഉറങ്ങാൻ പറ്റില്ല. കൂടാതെ രാവിലെ ഉണർന്ന് വാണി ഉറങ്ങുന്നത് നോക്കി നിൽക്കുന്നത് എൻ്റെ മറ്റൊരു വിനോദമാണ്, പറഞ്ഞില്ലല്ലോ, ഞാൻ പല്ലവി. നഗരത്തിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു വിമൻസ് പിജിയിൽ താമസിക്കുന്നു. വാണി എൻ്റെ റൂംമേറ്റാണ്. അവൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എനിക്ക് വാണി സുഹൃത്തിലും അപ്പുറം എന്തൊക്കെയോ ആണ്. അവൾക്ക് അതറിയുകയും ഇല്ല.
ആണുങ്ങൾ മാത്രമുണ്ടായിരുന്ന ടീമിലേയ്ക്ക് ആദ്യം ചെന്നപ്പോൾ എനിക്ക് പ്രത്യേകിച്ച് സങ്കോചമൊന്നും തോന്നിയില്ലായിരുന്നു. ജോലിസംബന്ധമായ വിഷയങ്ങൾ അല്ലാതെ മറ്റൊന്നും മനസ്സിലും ഇല്ലായിരുന്നു. എല്ലാവരോടും അടുത്ത് ഇടപഴകുന്ന ഫ്രണ്ട്ലി ആയ സ്വഭാവമാണ് എൻ്റേത്. ടീമിൽ എല്ലാവരുമായും ഒരുപോലെ ഇടപഴകിയിരുന്നത്കൊണ്ട് സ്വാഭാവികമായും ആൺ ഭാഷയിൽ ഞാൻ സ്ലട്ട് ആയി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഞാൻ അതൊന്നും അറിഞ്ഞില്ല.
അറിഞ്ഞാലും പ്രത്യേകിച്ചൊന്നും അതിനെപ്പറ്റി ചെയ്യാനും പോകുമായിരുന്നില്ല. പിന്നിലൂടെ സ്ലട്ട് വിളിയും മുന്നിലൂടെ സഹായം വാഗ്ദാനം ചെയ്യലും അശ്ലീലം പറയലും ഒക്കെ ആയിരുന്നു അവരുടെ പ്രധാന വിനോദം. ടീമിൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിരന്തരം നഗ്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ അയയ്ക്കൽ അവരുടെ മറ്റൊരു വിനോദമായിരുന്നു. ഞാൻ അതിനോട് പ്രതികരിക്കാനേ പോകാറില്ലായിരുന്നു.