രാവിലെ ശ്യാമ വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. സമയം എത്രയായെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അലാറം വയ്ക്കാനും മറന്നിരുന്നു. ഒരു കാൽമുട്ട് മടക്കി പൊക്കിവച്ച് കമിഴ്ന്നായിരുന്നു കിടന്നത്. ഇട്ടിരുന്ന സ്കർട്ട് ആ കാലിൻ്റെ തുടയിലും മറ്റേ കാലിൻ്റെ മുട്ടിനു മുകളിലും ആയിരുന്നു. ഞാൻ ചാടിയെണീറ്റ് അറ്റൻഷനായി നിന്നു.
“സല്യൂട്ടും കൂടി ചെയ്യുന്നുണ്ടോ?”, ശ്യാമ ചോദിച്ചു. ഹോ, ശ്യാമ തമാശ പറയുന്നു. “ഓഫീസിൽ പോകണ്ടേ? സമയം എത്രയായെന്നറിയാമോ?”
“ശ്യാമ മേഡം എങ്ങനെ ഉള്ളിൽ കയറി?”
“എൻ്റെ കയ്യിൽ ഒരു താക്കോലുണ്ട്. വേഗം ചെന്നാൽ ബ്രേക്ക്ഫാസ്റ്റ് കിട്ടും. വൈകിട്ട് നീ വരുമ്പളേയ്ക്കും ഞാൻ ഡ്യൂട്ടിയ്ക്ക് പോകും. ഈയാഴ്ച എനിക്ക് നൈറ്റാണ്. താക്കോലെടുക്കാൻ മറക്കണ്ട”
ഞാൻ വേഗം ഫ്രെഷായി കുളിച്ച് ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഓഫീസിലേയ്ക്ക് പോയി. തിരക്കുള്ള ദിവസമായിരുന്നു. ജോലിയിൽ തിരക്കായതിനാൽ മറ്റൊന്നും ചിന്തിക്കാനുള്ള സമയം കിട്ടിയില്ല. ആ ആഴ്ച മുഴുവൻ വേഗം പോയി. ഇടയ്ക്ക് ഒരുതവണ മാത്രമേ ശ്യാമയെ കണ്ടുള്ളു. ബാക്കി ദിവസങ്ങളിൽ ഒക്കെ ഞാൻ അവൾ വരുന്നതിനു മുന്നേ തന്നെ ഓഫീസിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരികെ വരുന്ന വഴിയിൽ ഞാൻ ഒരു കടയിൽ കയറി കുറച്ച് സ്നാക്ക്സും മറ്റും വാങ്ങി. അടുത്തുണ്ടായിരുന്ന ഒരു തുണിക്കടയിൽ നിന്ന് ശ്യാമയ്ക്ക് ഒരു കുർത്തിയും ലെഗ്ഗിങ്ങ്സും വാങ്ങി. അത് ഭദ്രമായി പൊതിഞ്ഞ് ബാഗിൽ വച്ചു. എന്തിന് അത് വാങ്ങിയെന്ന് എനിക്കറിയില്ലായിരുന്നു. വാങ്ങി.
ശനിയാഴ്ചയും ഞായറാഴ്ചയും ശ്യാമയ്ക്ക് ഓഫ് ആയിരുന്നു. അവളുടെ പുറം ചട്ടയ്ക്കകത്ത് മനസ്സിൽ എന്താണെന്ന് അറിയാൻ എനിക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. വാണിയുടെ അനുഭവത്തിൽ നിന്നും അങ്ങോട്ട് കയറി വല്ലതും ചോദിക്കുന്ന എൻ്റെ രീതിയിൽ നിന്ന് ഒരല്പം മാറിനിൽക്കാൻ തീരുമാനിച്ചിരുന്നു. ശനിയാഴ്ച രാവിലെ ശ്യാമ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറക്കാതെ തന്നെ കിടന്നു. അവൾ അകത്ത് കയറി മുറീയുടെ മൂലയിൽ നിന്ന് യൂണിഫോം മാറാൻ തുടങ്ങി. പുറം തിരിഞ്ഞായതിനാൽ ഞാൻ അവളെ നോക്കി കിടന്നു.
ഷർട്ടിനുള്ളിൽ കട്ടിയുള്ള ഒരു വെള്ള ബനിയൻ ഉണ്ടായിരുന്നു. അവൾ അതും ഊരിയപ്പോൾ ഉള്ളിൽ ബ്രായിട്ടിരിക്കുന്നത് ഞാൻ കണ്ടു. പാൻ്റിനടിയിൽ അണ്ടർസ്കർട്ട് ഷോർട്ട്സ് ഉണ്ടായിരുന്നു. ഞാൻ കട്ടിലിൽ എണീറ്റിരുന്നു. ശബ്ദം കേട്ട് ശ്യാമ ഞെട്ടിത്തിരിഞ്ഞ് നോക്കി. എന്നെ കണ്ട് അവൾ വേഗം ബെഡ്ഷീട് എടുത്ത് പുതച്ചു. എന്നിട്ട് എൻ്റെ നേരെ രൂക്ഷമായി നോക്കി.
“എന്താടീ നോക്കിക്കൊണ്ടിരിക്കുന്നത്?”