അങ്ങനെ മുന്നോട്ട് പോകവേ ആണ് പെണ്ണുങ്ങളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ ഒക്കെ ഗ്രൂപ്പിൽ അയയ്ക്കുമ്പോൾ ഒക്കെ എൻ്റെ അഭിപ്രായം എടുത്ത് ചോദിക്കൽ എന്ന പുതിയ ചടങ്ങ് തുടങ്ങിയത്. ആദ്യമാദ്യം ഇതിൻ്റെപിന്നിലെ കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പല്ലവിയ്ക്ക് ഇഷ്ടമായില്ലെങ്കിൽ പിന്നെ കൊള്ളിലായിരിക്കും, അവൾക്ക് താല്പര്യം തോന്നുന്നില്ലെങ്കിൽ പിന്നെ എന്ത് നോക്കാനാ എന്നൊക്കെ കമൻ്റ് വന്ന് തുടങ്ങിയത്. അവസാനം ഒരുത്തന്നെ പിടിച്ച് നിർത്തി ചോദിച്ചു.
അപ്പോളാണ് ടീമിലെ സീനിയർ ഞാൻ ലെസ്ബിയൻ ആണെന്ന് പ്രഖ്യാപിച്ച കാര്യം അറിയുന്നത്. വെൽ, സീനിയറിനോട് സംശയം ചോദിക്കാൻ പോയാൽ മുട്ടിയിരുന്നല്ലാതെ സംശയം തീർക്കാൻ അറിയില്ലെന്ന പോലെയാണ് പെരുമാറ്റം. അടുത്ത് ഇരുന്നാൽ സ്ക്രീനിൽ വല്ലതും കാണിച്ചുതരുന്ന സമയത്തൊക്കെ കൈ നീട്ടി അവിടെയും ഇവിടെയും ഒക്കെ തൊടാൻ കിണഞ്ഞ് പരിശ്രമം ആയിരിക്കും. ഞരമ്പുകളുടെ ഇടയിൽ പിടിച്ച്നിന്ന് പഠിച്ചതുകൊണ്ട് ഇരിക്കാനും മറ്റും ഒരു വശമുണ്ടായിരുന്നു. മർമ്മഭാഗങ്ങളൊന്നും പുറത്ത് നേരിട്ട് കിട്ടാത്തത് പോലെ. സീനിയറിൻ്റെ വിചാരം ആൾ കാമദേവനാണെന്നാണ്. തിരിച്ച് താല്പര്യം കാണിക്കുന്നില്ലെങ്കിൽ പിന്നെ ചോദിക്കാനുണ്ടോ, ലെസ്ബിയൻ തന്നെ.
ഞാനന്ന് തലയറഞ്ഞ് ചിരിച്ചു. വിവരം തന്നവൻ്റെ നോട്ടം നെഞ്ചിലേയ്ക്കാണെന്ന് മനസ്സിലായപ്പോൾ ഞാൻ അല്പം കൂടി അടുത്തേയ്ക്ക് നീങ്ങി നിന്നു.
“അനിൽ, അയാൾക്ക് തൊടാനും പിടിക്കാനും ഒന്നും കിട്ടാഞ്ഞതിൻ്റെ സങ്കടമാണ്. ചോദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചവനാണെങ്കിൽ എന്നോടൊന്നും ചോദിച്ചുമില്ല.. ഞാനെന്ത് ചെയ്യാൻ..”
“ആര് ചോദിച്ചില്ലെന്ന്?”
“അനിൽ, അല്ലാതാരാ”
“ഞ് ഞാനോ? ഞാൻ..”
അവൻ്റെ പതർച്ചയും വെപ്രാളവും ഒക്കെ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ചിരി നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ അല്പം കൂടി അടുത്തേയ്ക്ക് നിന്നു.
“അനിലിന് വേണ്ടാഞ്ഞിട്ടാണോ? എന്നെ കണ്ടിട്ട് ഒന്നും തോന്നിയിട്ടില്ലേ?”
“അ അത്, എനിക്ക്.. അങ്ങനെയൊന്നുമില്ല, ഇഷ്ടമാണ്..”