നാണിച്ചു.
“ബോയ് ഫ്രണ്ടാണോ? ഇതൊക്കെ എപ്പോ? പറഞ്ഞില്ലല്ലോ..”
“കുറച്ച് നാളായി ഇങ്ങനെ പോകുന്നു. ഇന്നാ അവൻ കൺഫേം ചെയ്തത്..”
“ഓ, അപ്പോ നിനക്കായിരുന്നോ ക്രഷ്?”
“രണ്ടാൾക്കും.. നീ വരണം, പ്ലീസ്.. എനിക്ക് ഒറ്റയ്ക്ക് പോകാൻ വയ്യ, ഞങ്ങളുടെ ആദ്യത്തെ ഔട്ടിങ്ങ്..”
ഞാൻ സമ്മതിച്ചു. ജീൻസും ടീഷർട്ടും ഇട്ട് അഞ്ച് മിനിറ്റിൽ റെഡിയായി ഇറങ്ങാൻ പോയപ്പളാണ് അവളുടെ മുഖം വാടിയത്. “ഈ ഡ്രെസ്സിലോ ! നീയെന്താ ഇൻ്റർവ്യൂവിന് പോകുവാണോ..”
മിനി സ്കർട്ടും പൊക്കിൾ കാണാവുന്ന ബ്ലൗസും ഇട്ട് അവൾ രണ്ട് കയ്യും എളിയിൽ കുത്തിനിന്ന് എന്നോട് അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്നുകൂടി നോക്കി. എൻ്റെ നെഞ്ച് അടർന്ന് വീഴുമെന്ന് തോന്നി. അവൾ തന്നെയാണ് അലമാരയിൽ നിന്ന് മുട്ടിനു മുകളിൽ വരെയുള്ള ഒരു ഫ്രോക്ക് എടുത്ത് കൊണ്ടുവന്നത്. എൻ്റെ ടീഷർട്ട് അവൾ തലയിലൂടെ ഊരിയെടുത്തപ്പോളും ജീൻസിൻ്റെ ബട്ടൻ അഴിച്ച് സിബ്ബ് തുറന്ന് അത് വലിച്ചൂരിയപ്പോളും ഞാൻ മരപ്പാവ പോലെ നിൽക്കുകയായിരുന്നു.
“നിൻ്റെയൊരു ബ്രാ! ഇത് ഇങ്ങനെ ഇട്ടിട്ട് വല്ല കാര്യവുമുണ്ടോ !” അവൾ എൻ്റെ രണ്ട് മുലകളും കൈവെള്ളയിൽ ആക്കി അല്പം പൊക്കി. പിന്നെ എൻ്റെ പിന്നിൽ ചെന്ന് ബ്രായുടെ വള്ളിയുടെ നീളം അഡ്ജസ്റ്റ് ചെയ്തു. അവൾ പിന്നിലേയ്ക്ക് മാറിയപ്പോൾ എൻ്റെ കണ്ണിൻ്റെ കോണിൽ ഒളിച്ച് നിന്ന കണ്ണീർത്തുള്ളി ഒരെണ്ണം കവിളിലേയ്ക്ക് ഒഴുകി.
“ഇപ്പോ നോക്ക്”, എന്നെ കണ്ണാടിയുടെ നേരെ തിരിച്ചുനിർത്തി അവൾ പറഞ്ഞു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. പിന്നെ ഫ്രോക്ക് എടുത്ത് ധരിച്ചു. അവൾ തന്നെയായിരുന്നു എൻ്റെ മുടി ചീകിയൊതുക്കി ഒരു ക്ലിപ്പ് ഇട്ട് തന്നത്.
“വാണീ, ഒരു മിനിറ്റ്, ഞാനൊന്ന് ലൂവിൽ പോയി വരാം”, ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ച് ടാപ്പ് ഓൺ ചെയ്ത് ഞാൻ പൊട്ടിക്കരഞ്ഞു. പിന്നെ മുഖം കഴുകി പുറത്തിറങ്ങി. അവൾ അക്ഷമയായി നിൽക്കുകയായിരുന്നു. പോകുന്ന വഴിയിൽ എല്ലാം അവൾ വളരെ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. എൻ്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഞാൻ അവളുടെ ചുണ്ടുകളെ തന്നെ നോക്കിയിരുന്നു.
പാർട്ടി നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ അവിടെയെല്ലാം വളരെ ക്രൗഡഡ് ആയിരുന്നു. ഞങ്ങൾ ഒരു സൈഡീലാണ് നിന്നത്. അതിനടുത്ത് തന്നെ ഒരു പോലീസ് വാഹനവും ഉണ്ടായിരുന്നു.