“ഇവരെ കാണുന്നില്ലല്ലോ.. എവിടെയാണോ ആവോ..”, പാട്ടിൻ്റെ ശബ്ദത്തിനു മേലെ സംസാരിക്കാൻ ശ്രമിച്ചിട്ടാവണം, വാണി അലറുന്നത് പോലെ എനിക്ക് തോന്നി. സമയം കഴിയുംതോറും തിരക്ക് കൂടിവരികയായിരുന്നു. ഇരുവശത്തുനിന്നും ഉള്ളവർ മേത്ത് വന്ന് മുട്ടാനും തട്ടാനും ഒക്കെ തുടങ്ങിയപ്പോൾ ആകെ അൺകംഫർട്ടബിൾ ആയിവരുന്നുണ്ടായിരുന്നു. അപ്പോൾ ഡിജെ “ആയ് മാക്കറീന..” പ്ലേ ചെയ്യാൻ തുടങ്ങി. എല്ലാവരും മാക്കറീന ഡാൻസിൽ ആയിരുന്നു. മിനി സ്കർട്ടിൽ ഡാൻസ് കളിക്കുന്ന വാണി അവളുടെ അരക്കെട്ട് വട്ടം കറക്കിയപ്പോൾ മറ്റോന്നും ചിന്തിക്കാതെ ഞാൻ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് ഡാൻസ് ചെയ്യാൻ തുടങ്ങി. പക്ഷേ അപ്പോളേയ്ക്കും പിന്നിൽ നിന്നവൻ എൻ്റെ മുലയിൽ പിടിച്ചമർത്തി. ഞാൻ ഒന്നും ആലോചിക്കാതെ തിരിഞ്ഞ് അവൻ്റെ മുഖത്ത് ആഞ്ഞടിച്ചു.
തിരിഞ്ഞ് നോക്കിയ വാണി “കിഷോർ!” എന്ന് വിളിക്കുന്നത് ഞാൻ കേട്ടു. അപ്പോളേയ്ക്കും ബഹളമായിരുന്നു. അവൻ എന്നെ പിടിച്ച് പുറത്തേയ്ക്ക് തള്ളി. മറ്റ് പെണ്ണുങ്ങളും നെഞ്ചിൽ ചുറ്റി കൈ വച്ച് അവിടെനിന്ന് മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുന്നോട്ടാഞ്ഞ് വീഴാൻ പോയ എന്നെ പോലീസ് യൂണിഫോമിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ചാടിപ്പിടിച്ചു. മറ്റ് പോലീസുകാർ തിരക്കിലേയ്ക്ക് ലാത്തിയുമായി കയറുന്നതും ഞാൻ കണ്ടു. ഇതിനിടയിൽ വാണി കിഷോറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞ് പോയി. ആരാണെന്നറീയാത്ത പോലീസുകാരിയെ ഞാൻ കെട്ടിപ്പിടിച്ച് അവരുടെ നെഞ്ചിൽ മുഖമമർത്തി കരയാൻ തുടങ്ങി. അവർ എന്നെ മാറ്റി നിർത്തി ബാക്കിയുള്ളവർക്കൊപ്പം പോകാൻ ശ്രമിച്ചു. പക്ഷേ എൻ്റെ കരച്ചിൽ കണ്ടിട്ടാവണം, അവർ എന്നെ കെട്ടിപ്പിടിച്ചു. അല്പം ഒന്ന് ആശ്വാസമായപ്പോൾ അവർ എന്നെ പോലീസ് കാറിൻ്റെ ഏറ്റവും പിന്നിലെ സീറ്റിൽ കയറ്റിയിരുത്തി.
വാതിലടച്ച് അവർ തിരക്കിലേയ്ക്ക് പോകുന്നത് കണ്ടപ്പോളാണ് അവർ എസ് ഐ ആണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ കരഞ്ഞുകൊണ്ടിരുന്നു. സങ്കടം തീരുന്നത് വരെ. അരമണിക്കൂറെങ്കിലും എടുത്ത് കാണും. ഒരു വനിതാ പോലീസ് കോൺസ്റ്റബിൾ വന്ന് ഡോർ തുറന്നു. മറ്റൊരു വനിതാ കോൺസ്റ്റബിൾ മറ്റേ വശത്തേ ഡോറും. ആദ്യം കയറി ഇരുന്ന കോൺസ്റ്റബിൾ കയ്യിലെ ലാത്തി പിൻ സീറ്റിലേയ്ക്ക് ഇടാൻ തിരിഞ്ഞപ്പോൾ എന്നെ കണ്ടു. അവർ അലറിക്കൊണ്ട് പുറത്തേയ്ക്ക് ചാടി. ബഹളം കേട്ട് എസ് ഐ യും ഡ്രൈവറും ഓടി വന്നു.
“മേഡം, കാറിലൊരു ആൾ..”, പേടിയോടെ അവർ അത് പറഞ്ഞ് തീർന്നതും എസ് ഐ ക്ക് കാര്യം മനസ്സിലായി. അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിയടങ്ങിയപ്പോൾ അവർ വണ്ടിയിൽ കയറി. പിന്നാലെ ഡ്രൈവറും രണ്ട് കോൺസ്റ്റബിൾമാരും. എസ് ഐ കാര്യം പറഞ്ഞപ്പോ കാറിൽ കൂട്ടച്ചിരിയായി. എനിക്കും ചിരിവന്നു.
“എന്താ മേഡം, എന്നെ കണ്ടാൽ പേടിയാകുമോ?”, ഞാൻ അല്പം പരിഭവം ഭാവിച്ച് ചോദിച്ചപ്പോൾ അവർ “പോടീ, പോടീ..” എന്ന് പറഞ്ഞു.
“നിന്നെപ്പോലെ ഓരോന്ന് കുറ്റീം പറിച്ച് ഇറങ്ങുന്നതിൻ്റെ ബാക്കിയാ ഇതൊക്കെ..”
“ശ്യാമാ, മതി”, എസ് ഐ യുടെ ശബ്ദം അല്പം രൂക്ഷമായിരുന്നു. ഞാൻ