ശ്യാമമോഹനം 1 [Soumya Sam]

Posted by

നാല് ഹോസ്റ്റലുകളിൽ കയറി നോക്കി. മൂന്നിൽ ഒഴിവില്ല. നാലാമത്തേത് കണ്ടതേ ഇറങ്ങി നടന്നു. എല്ലായിടവും ന്യൂഇയർ മൂഡിൽ ആയിരുന്നതിനാൽ പൊതുവേ സ്ലോ ആയിരുന്നു. അവസാനം സമയം നോക്കിയപ്പോൾ 7 മണി. ഇനിയിപ്പോ വല്ല ഹോട്ടലിലും റൂമെടുക്കാം. നാളെ ഓഫീസിലും പോകാനുള്ളതാണ്. അടുത്തുണ്ടായിരുന്ന ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് അങ്ങോട്ട് ചെന്നു.

ചെക്കിൻ ചെയ്യാൻ ഫ്രണ്ട് ഡെസ്കിൽ എത്തിയപ്പോൾ മുതൽ ഒരു വശപ്പിശക് തോന്നി. ടേബിളിനു പിന്നിൽ ഉണ്ടായിരുന്ന ആളും സൈഡിൽ നിന്നിരുന്ന ആളും വല്ലാത്ത നോട്ടവും ചോദ്യം ചെയ്യലും ഒക്കെ ആയിരുന്നു. അവസാനം ഒറ്റയ്ക്കാണേൽ എൻ്റെ വീട്ടിലേയ്ക്ക് പോരൂ എന്ന അയാളുടെ ക്ഷണം കൂടി ആയപ്പോൾ ബാഗുമായി അവിടന്ന് ഇറങ്ങിയോടി. റോഡിലേയ്ക്ക് ഇറങ്ങിയപ്പോൾ ഡെസ്കിനു സൈഡിൽ നിന്ന ആൾ പിന്നാലെ വരുന്നുണ്ടായിരുന്നു. ഓട്ടം വേഗത്തിലാക്കി. മുന്നിൽ നിന്ന് ഒരു വണ്ടി വരുന്നത് കണ്ട് അതിൻ്റെ നേരെ ഓടിയപ്പോൾ ഫുട്പാത്തിലെ ഉയർന്ന് നിന്ന ഒരു സ്ലാബിൽ കാലുടക്കി വീഴുകയും ചെയ്തു. വന്നുകൊണ്ടിരുന്ന വണ്ടി പെട്ടന്ന് നിർത്തി. ഹെഡ്ലൈറ്റ് ഓഫായപ്പോൾ ആണ് പോലീസ് കാർ ആണെന്ന് മനസ്സിലായത്. കാറിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടപ്പോൾ ആണ് ശ്വാസം നേരെ വീണത്.. സിന്ധു മേഡം.

എന്നെ കൈപിടിച്ച് എണീപ്പിച്ച് നേരെ നിർത്തിയപ്പോളാണ് മേഡത്തിന് ആളെ മനസ്സിലായത്.

“പല്ലവീ, എന്തുപറ്റി?”

അപ്പോളേയ്ക്കും കാറിൽ നിന്ന് ശ്യാമയും മറ്റേ പോലീസുകാരിയും കൂടി ഇറങ്ങി വന്നു. അവരെക്കൂടി കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി, ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. എന്നെ കാറിൻ്റെ സീറ്റിൽ ഇരുത്തി അല്പസമയം തന്നതിനു ശേഷം സിന്ധുമേഡം വീണ്ടും എന്നോട് അതേ ചോദ്യം ചോദിച്ചു. കരച്ചിലിനിടെ ഞാൻ ഹോസ്റ്റലിൽ നിന്നിറങ്ങിയ കാര്യം മുതൽ പറഞ്ഞു.

എന്നെയും കാറിൽ കയറ്റി ഹോട്ടലിനു മുന്നിൽ ചെന്ന് നിർത്തിയിട്ട് ഡ്രൈവറും മേഡവും കൂടി അകത്ത് ചെന്ന് നോക്കി. അവന്മാർ മുങ്ങിയിരുന്നു. രണ്ടാളും തിരിച്ചുവന്ന് കാറിൽ കയറി.

“ഇവിടെ ഒരു ഹോസ്റ്റൽ കിട്ടാൻ ഇത്രയും പാടാണോ ! നിന്നെ ഇനി രാത്രി എന്ത് ചെയ്യും?”

“നമുക്ക് ലോക്കപ്പിൽ ഇട്ടാലോ മേഡം?”, ശ്യാമ ചോദിച്ചു. എന്നിട്ട് എന്നെ ഒന്ന് നോക്കി. ഞാൻ പിന്നെയും കരയാൻ തുടങ്ങി. കോൺസ്റ്റബിൾമാർ രണ്ടാളും ചിരിക്കാനും. മേഡം രണ്ടാളെയും പാതി ചിരിയോടെ ശാസിച്ചു. പിന്നെ ചോദിച്ചു,

“ശ്യാമയുടെ ഹോസ്റ്റലിൽ ഒഴിവു കാണുമോ?”

“ഹോസ്റ്റലിൽ ഒഴിവുകാണും. ഇവർക്കൊക്കെ അത് പറ്റുമോന്നറിയില്ല മേഡം, സുകന്യ എന്ത് പറയുന്നു?” അവൾ മറ്റേ പോലീസുകാരിയെ നോക്കി. ഓ, അപ്പോ സുകന്യ ആണ് രണ്ടാമത്തെ ആൾ. അവൾ മാത്രം എന്നോട് ഇതുവരെ ഒന്നും

Leave a Reply

Your email address will not be published. Required fields are marked *