“ഹഹ ഹഹഹ ഹഹഹ ” അട്ടഹസിച്ചുള്ള ഒരു ചിരി ആയിരുന്നു അതിന് വൃദ്ധന്റെ മറുപടി..ആ ചിരി അവിടം മുഴുവൻ മുഴങ്ങി നിന്നു.ആ ശബ്ദത്തിന്റെ ഗാംഭീര്യദക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലായിരുന്നു..
“നിനക്കിനിയും മതിയായിട്ടില്ല അല്ലെ..നിന്റെ മക്കളെ നിന്റെ മുന്നിലിട്ട് തന്നെ ഇഞ്ചിഞ്ചായി കൊല്ലും ഞാൻ..അത് കണ്ടു നീറി നീറി നീ മരിക്കും എന്റെ മുന്നിൽ കിടന്ന്…നിനക്കറിയില്ല എന്നെ ”
വൃദ്ധന്റെ ചിരി ഇഷ്ടപ്പെടാതെ അയാൾ തന്റെ ആയുധം എടുത്ത് ആഞ്ഞു നിലത്തു അടിച്ചു കൊണ്ട് പറഞ്ഞു..പടയാളികൾ ഒക്കെ പേടിച്ചു പിന്നോട്ട് മാറി നിന്നു..അയാൾ ദേഷ്യം കാരണം വിറക്കുകയായിരുന്നു..
“ഹഹ..എന്റെ മക്കളുടെ കാര്യം പറഞ്ഞാണോ നീ എന്നെ പേടിപ്പിക്കാൻ നോക്കുന്നത്.. അവരുടെ രോമത്തിൽ തൊടാൻ പറ്റില്ലാ നിനക്ക്..വർഷങ്ങളായില്ലേ നീ അവരെ തേടി നടക്കുന്നു..അവരെ തേടി പോയവർ ആരെങ്കിലും തിരികെ വന്നിട്ടുണ്ടോടാ..”
എഴുന്നേറ്റിരുന്നു കൊണ്ട് പുച്ഛത്തോടെ അയാളെ നോക്കി വൃദ്ധൻ പറഞ്ഞു..
“നിന്റെ മക്കൾക്കു നീ ഇപ്പഴും ജീവിച്ചിരിക്കുന്നത് പോലും അറിയില്ലടാ കിളവ .. അവർക്ക് നീ എന്നെ മരിച്ചു കഴിഞ്ഞു..അത് തന്നെയാണ് ഞാൻ നിനക്ക് തരുന്ന ശിക്ഷയും.. കൊല്ലില്ല ഞാൻ നിന്നെ.. അവസാന കാലത്തും മക്കളെ ഓർത്തു നീറി നീറി നീ കഴിയുന്നത് എനിക്കു കാണണം ”
ഇത്രയൊക്കെ പറഞ്ഞിട്ടും ആ വൃദ്ധന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി അല്ലാതെ ഒരു തരി പേടിയോ സങ്കടമോ കാണാൻ കഴിയാത്തത് അയാളെ നിരാശപ്പെടുത്തി കൂടെ ചെറിയ ഒരു ഭയവും..
“ഖലീൽ.. നീ അതിരു വിടുന്നു..നിനക്ക് ഞാൻ അവസാനമായി ഒരവസരം കൂടി തരുന്നു ..നീ ചെയ്ത അക്രമങ്ങൾ ഒക്കെയും ഞാൻ മറക്കാം.. ഓടി ഒളിക്കുക നീയും നിന്റെ കൂട്ടാളികളും…ആരെയും കൊല്ലണം എന്നെനിക്കില്ല..എന്റെ കണ്മുന്നിൽ വരാതിരിക്കുക..”
വൃദ്ധൻ ശാന്തനായി അയാളോട് പറഞ്ഞു..
ഇത് കേട്ട് ദേഷ്യം കൊണ്ട് വിറച്ച ഖലീൽ ആയുധം കൊണ്ട് ഒരു പടയാളിയെ വെട്ടി നിലത്തിട്ടു അലറിക്കൊണ്ട് പറഞ്ഞു..
“എന്നെ ഭീഷണിപ്പെടുത്താൻ മാത്രം ധൈര്യമോ കിളവ നിനക്ക്……..
ഞാൻ പറയുന്നത് വരെ ഇവർക്ക് പച്ചവെള്ളം കൊടുത്തു പോകരുത് ”
അവിടെ കാവൽ നിൽക്കുന്ന പടയാളികളോടായി ഖലീൽ പറഞ്ഞു..