വാട്ട്..!!..!!! അപ്പൊ കള്ളം ആയിരുന്നോ അത്.. അപ്പൂപ്പന് കുഴപ്പൊന്നും ഇല്ലേ..എന്താ ഈ നടക്കുന്നെ..
ഒളിഞ്ഞു കേൾക്കുന്നത് ചീപ്പ് ആണെന്ന് അറിയാം അതും സ്വന്തം അച്ഛനും അമ്മേം പറയുന്നത്.. പക്ഷെ എന്തിനാ എന്നോട് കള്ളം പറഞ്ഞെ അറിയാനുള്ള ഒരു പൂതി കാരണം ഞാൻ അവരറിയാതെ വീണ്ടും കാതോർത്തു നിന്നു..
“ഞാൻ പറയാറില്ലേ നിന്നോട് ലച്ചു നമ്മൾക് ഒരിക്കലും ഇവിടെ മാത്രമായി ജീവിക്കാൻ പറ്റില്ലെന്ന്.. ഇവിടുന്ന് പോവേണ്ട സമയം വന്നിരിക്കുന്നു..”
“പക്ഷെ എന്തിനാ വിച്ചു.. അതെങ്കിലും എന്നോട് പറ.. എന്തിനാ എന്നോട് മറച്ചു വെക്കുന്നത്..നമ്മൾ ഇപ്പൊ നാട്ടിൽ പോവുന്നത് സേഫ് ആണോ.. അതോ അവർ എന്നെ തേടി വന്നോ???..!!..!”
അമ്മ കരച്ചിലിന്റെ വക്കിൽ നിന്ന് കൊണ്ട് പറഞ്ഞു..
“ആരും വന്നൊന്നും ഇല്ല എന്റെ ലച്ചു..വൈകാതെ എല്ലാം പറയും ഞാൻ.. കുറച്ചു സമയം കൂടി താ നീഎനിക്ക്.. നമ്മൾ നാട്ടിൽ ഒന്നെത്തട്ടെ.. ഞാൻ പറയാതെ തന്നെ എല്ലാം നിനക്ക് മനസിലാവും.. എന്നെ വിശ്വാസമില്ലേ നിനക്ക് ”
“മറ്റാരേക്കാളും…”
ഇത്ര മാത്രമേ എനിക്കു കേട്ട് നില്കാൻ പറ്റിയുള്ളൂ.. ഞാൻ അവിടുന്ന് മാറി നിന്നു വേഗം..
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് യാതൊരു പിടിയും ഇല്ല.. ഞാൻ അറിയാത്ത പലതും അപ്പൊ എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട്.. അച്ഛനും അമ്മയും പലതും എന്നിൽ നിന്ന് മറച്ചു വെക്കുന്നുണ്ട് എന്ന് പല തവണ തോന്നിയിട്ടുണ്ടെനിക്ക്.. ഇപ്പൊ ഉറപ്പായി..
അമ്മയ്ക്ക് ബന്ധുക്കളൊന്നം ഇല്ല അനാഥ ആണെന്നാണ് എന്നോട് അച്ഛൻ പറഞ്ഞിട്ടുള്ളത്.. അപ്പൊ ആര് തേടി വന്നോ എന്നാ അമ്മ ചോദിച്ചത്.. അത് പറഞ്ഞപ്പോ അമ്മ എന്തിനാ കരഞ്ഞത്.. പേടിച്ചത്???…!!…നാട്ടിൽ ഇപ്പൊ പോവുന്നത് സേഫ് ആണോ ചോദിച്ചതോ.. അപ്പൊ നമുക്ക് ശത്രുക്കളുണ്ടോ..
ഒരുപാട് സംശയങ്ങൾ എന്നിൽ കുമിഞ്ഞു കൂടികൊണ്ടിരുന്നു..
പക്ഷെ എന്തു മറച്ചു വച്ചാലും അതെന്റെ നല്ലതിന് വേണ്ടി ആയിരിക്കും അച്ഛനും അമ്മയും ചെയ്തത്.. അത് കൊണ്ട് ഒരിക്കലും അവരോട് എനിക്കു ഒരു പരിഭവവും ഇല്ല.. പക്ഷെ ഞാൻ തന്നെ അതൊക്കെ എന്താ എന്ന് കണ്ടു പിടിക്കും..