തത്കാലം ഒന്നും അറിയാത്ത പോലെ അഭിനയിക്കാം.. ഓരോന്ന് മനസിലുറപ്പിച്ചു ഞാൻ വീണ്ടും റൂമിലേക്ക് ഓടിപ്പോയി വാതിൽ തള്ളി തുറന്നു..
“അച്ഛാ… അപ്പൂപ്പന് എന്താ പറ്റ്യേ..? ?!!”
ഞാൻ ചുമ്മാ വിഷമം അഭിനയിച് ചോദിച്ചു..
“ഒന്നുല്ലെടാ.. കുഴപ്പൊന്നും ഇല്ല.. നീ വിഷമിക്കണ്ട.. ഹോസ്പിറ്റലിന്ന് വീട്ടിലേക്ക് മാറ്റി.. ജിത്തു പറഞ്ഞോ നിന്നോട്..വേഗം പോയി പാക്ക് ചെയ്.. രാത്രി പന്ത്രണ്ടരയ്ക്കാ ഫ്ലൈറ്റ്..”
അച്ഛൻ ഒന്നെന്റെ മുഖത്ത് നോക്കി പിന്നേ അച്ഛന്റെ ഡ്രസ്സ് പാക്ക് ചെയ്ത് കൊണ്ട് പറഞ്ഞു.. കള്ള അച്ഛന് എനിക്കൊന്നും അറിയില്ലെന്നാ വിചാരം..
“നീ എന്ത് നോക്കി നിക്കുവ സിദ്ധു.. എന്താ നിനക്ക് അപ്പൂപ്പനെ കാണണ്ടേ..”
ഒന്നും പറയാതെ നിന്ന എന്നോട് അമ്മ ചോദിച്ചു…
“കാണാതെ പിന്നേ.. പാവം എന്റെ അപ്പൂപ്പൻ..”
“ടാ പിന്നെ.. ഇനി മുതൽ നീ അവിടെയ പഠിക്കാൻ പോവുന്നെ.. ഇവിടെ എഞ്ചിനീയറിംഗ് വേണ്ടാ പഠിക്കാൻ പറ്റുന്നില്ലെന്നല്ലേ നീ പറഞ്ഞത്.. നീയും ജിത്തും കൂടി തീരുമാനിക്ക് അവിടെ പോയി ഇനി എന്താ പടിക്കണ്ടെന്ന്..”
അച്ഛൻ ആയിരുന്നു പറഞ്ഞത്.
“ഹ്മ്മ് ”
ഞാനൊന്ന് മൂളിയിട്ട് തിരിച്ചു നടക്കാൻ പോയതും..
“ദേ ഇനി അവിടെ പോയിട്ട് അതും പഠിക്കാൻ പറ്റില്ലെന്ന് പറഞ്ഞാലുണ്ടല്ലോ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും..”
അമ്മ ഒന്നാകികൊണ്ട് പറഞ്ഞു..
അതിന് ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് എന്റെ റൂമിലേക്കു നടന്നു..