ജിത്തൂനോട് എല്ലാം ഒന്ന് തുറന്ന് പറയണം എന്നുണ്ടെങ്കിലും ആ കുറിപ്പ് വായിച്ചതിന് ശേഷം ചെറിയ ഒരു പേടിയുണ്ട്.. സമയമാവട്ടെ ഞാൻ എല്ലാം കണ്ട് പിടിച്ചിട്ട് അവനോട് പറയാം..
പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു.. പാക്ക് ചെയ്യാനൊക്കെ ജിത്തു സഹായിച്ചു.. അച്ഛനും അമ്മയും മത്സരിച്ചു അഭിനയിച്ചു എന്റെ മുന്നിൽ..
അച്ഛനും അമ്മേം എന്നിൽ നിന്ന് എന്താണോ മറച്ചു വെക്കുന്നത് അതെല്ലാം ഗിരി അങ്കിലിനും അറിയാമെന്നെനിക്ക് മനസിലായി..
രണ്ടു പേരും ഇടയ്ക്കിടെ അമ്മ കാണാതെ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. ഞാൻ എല്ലാം കാണുന്നുണ്ടെങ്കിലും ഒന്നും അറിയാത്ത പോലെ നടന്നു…
പാക്കിങ് ഒക്കെ കഴിഞ്ഞപ്പോ തന്നെ മണി ഒമ്പതായി.. ഞാൻ അവസാനമായി എന്റെ റൂമിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്തൊക്കെ നടന്നു.. പലതും ഇനിയും നടക്കാനുള്ളത് പോലെ.. പേടിയില്ല പക്ഷെ വേറെ എന്തോ ഒരു വാശി പോലെ.. എന്താ എനിക്കു ചുറ്റിനുണ് നടക്കുന്നതെന്നറിയണം.. അച്ഛനും അമ്മേം എന്തിനെ ആണ് പേടിക്കുന്നതെന്നറിയണം.. ആ കുറിപ്പിന്റെ പിന്നിൽ ഏതാണെന്നും അറിയണം..
“ടാ നീ എന്താ ഈ ആലോചിച്ചിരിക്കുന്നെ.. വാ കഴിക്കണ്ടേ ക്ലാര വന്നിട്ടുണ്ട് ”
ജിത്തു റൂമിൽ വന്നു പറഞ്ഞു…
ഞാൻ ആ കാര്യമേ മറന്നു പോയിരുന്നു.. ഇനി ഇങ്ങോട്ടില്ലെന്നല്ലേ അച്ഛന് പറഞ്ഞത്.. അപ്പൊ ക്ലാര.. അവളെ കൊറേ നാളുകൾക്കു ശേഷം ആണ് എനിക്കും ജിത്തൂനും തിരിച്ചു കിട്ടിയത്.. ഇനി അവളെ കാണാൻ പറ്റുമോ അറിയില്ല..
“ടാ അവളോടാരാ പറഞ്ഞെ.. ഞാൻ മറന്നു പോയെടാ..നിനക്ക് ഒന്നോര്മിപ്പിച്ചുടായിരുന്നോ മൈരേ ”
“ഞാൻ തന്നെയാ ഉച്ചക്ക് വിളിച്ചു പറഞ്ഞത്..അപ്പൊ നീ അവളെ വിളിച്ചില്ലായിരുന്നോ.. വെറുതെയല്ല അവൾ ഞാൻ വിളിച്ചിട്ടും റൂമിലോട്ട് വരാഞ്ഞത്..ദേഷ്യത്തിലാ തോനുന്നു ”
“ടാ ഞാൻ ഇതിന്റെ ഒക്കെ ഇടയിൽ അവളെ വിട്ടു പോയെടാ..ആഹ് അത് സാരില്ല ഞാൻ ശരിയാക്കിക്കോളാം..നീ വാ ”