“ആഹ് ശരിയാവും ശരിയാവും… പോയി വയർ നിറച്ചു വാങ്ങിട്ട് വാ സഹോ..”
“ഇതൊക്കെ സിംപിൾ.. നീ വാ..”
എന്നും പറഞ്ഞു ഞാൻ ജിത്തൂന്റെ കൂടെ താഴേക്ക് പോയി..
ഡിനിങ് ടേബിളിൽ ഇരിപ്പുണ്ടായിരുന്നു അമ്മയും ക്ലാരയും..ഞാൻ അങ്ങോട്ട് ചെന്നു..രണ്ടു പേരും എന്തോ കാര്യായി സംസാരിക്കുന്നുണ്ട്..
“ആഹ് നീ വന്നോ.. നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം..”
അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..
നമ്മൾ രണ്ടു പേരും മിണ്ടിയില്ല.. എനിക്കെന്താ ക്ലാരയോട് പറയണ്ടെന്ന് അറിയില്ല.. അവൾക്കും അതേ അവസ്ഥയാണെന്നെനിക്ക് മനസിലായി..
“എന്തുവാടേ രണ്ടും.. ഇനി നമ്മൾ എപ്പളാ കാണുവാ.. മൈര്.. എന്നിട്ട് രണ്ടും കൂടി കണ്ണും കണ്ണും നോക്കി ഇരിക്കുവ..അര മണിക്കൂർ കഴിഞ്ഞ നമ്മൾ ഇറങ്ങും.. വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം അത് വരേം ”
ഞാനും ക്ലാരയും സംസാരിക്കാതെ ഇരിക്കുന്നത് കണ്ടിട്ട് ജിത്തു അരിശം കേറി പറഞ്ഞു..
“ടാ നിങ്ങൾക് പോയിട്ട് വന്നൂടെ.. ഇവിടെ തന്നെ പഠിച്ചാൽ പോരെ.. നിങ്ങളില്ലാതെ ഞാൻ എങ്ങനെയാടാ ഇവിടെ ഒറ്റക്ക്..”
ക്ലാര എന്നെ നോക്കാതെ ജിത്തൂനെ നോക്കി പറഞ്ഞു..
“നീ വിഷമിക്കാതെ.. ആര് പറഞ്ഞു നമ്മൾ വരില്ലെന്ന്.. ഉറപ്പായും വരും ”
“ഇല്ല.. എന്നെ പറ്റിക്കാൻ നോക്കണ്ട നീ.. അമ്മ പറഞ്ഞു ഇനി ഇങ്ങോട്ടുണ്ടാവില്ലെന്ന്..”
“നിനക്കൊന്നും പറയാനില്ലേ മൈരേ.. എന്തോ ശരിയാകും കോപ്പാകും പറഞ്ഞണല്ലോ വന്നേ..”