പറച്ചിലായിരുന്നല്ലോ.. ഇപ്പൊ ചിരിയും കളിയും.. ഒരുമാതിരി വെള്ളിനക്ഷത്രത്തിലെ ജഗദിയും ജഗദീഷും പോലെ..”
ഞാനായിരുന്നു ചോദിച്ചത്..ജിത്തുവും ഇതെന്ത് കൂത്ത് എന്നാലോചിച്ചു അവളെ തന്നെ നോക്കുന്നുണ്ട്..
” ഞാൻ പോവണ്ട പറഞ്ഞാൽ പോവാതിരിക്കോ നിങ്ങൾ.. ഇല്ലാലോ…പിന്നെ വെറുതെ സങ്കടപ്പെട്ടു നടന്നിട്ടെന്താ കാര്യം.. നിങ്ങൾ പോയിട്ട് വാ ഹാപ്പി ആയി.. എപ്പഴേലും കാണാം..
അപ്പൊ ശെരി ഞാൻ പോവാണേ.. പപ്പാ പെട്ടന്ന് വരാൻ പറഞ്ഞു.. ”
എന്നും പറഞ്ഞു നമ്മുടെ മറുപടിക്ക് പോലും കാത്തു നിക്കാതെ അവൾ കാറിൽ കയറി പോയി.. ഞാനും ജിത്തും മുഖത്തോട് മുഖം നോക്കിയിരുന്നു..കാരണം ഒരിക്കലും അങ്ങനെ ഒരു പ്രതികരണം കല്ലുവിൽ നിന്ന് നമ്മൾ പ്രതീക്ഷിച്ചില്ല.. അപ്പൊ വീട്ടീന്ന് സങ്കടം ഇവൾ അഭിനയിക്കുവർന്നോ.. ഏയ് ചാൻസില്ല.. പിന്നെ പെട്ടന്ന് എന്താ ഇങ്ങനെ….
എനിക്ക് നല്ല വിഷമായി അത്.. ജിത്തുവും ഒന്നും മിണ്ടാതെ എന്റെ കൂടെ എയർപോർട്ടിനുള്ളിലേക് കയറി.. അവനും അത് വല്ലാതെയായി എന്നെനിക്ക് മനസിലായി..ഞാനും ഒന്നും അതിനെ പറ്റി പറയാൻ പോയില്ല.. ചിലപ്പോ നമ്മളുടെ മുന്നിന്ന് കരയുന്നതോർത്തു അങ്ങനെയൊക്കെ പറഞ്ഞു പെട്ടന്ന് പോയതാവാം.. എന്തായാലും നാട്ടിൽ എത്തിയിട്ട് അവളെ ഒന്ന് വിളിക്കാം..
എല്ലാ പ്രോസസ്സും കഴിഞ്ഞ് നമ്മൾ ഫ്ലൈറ്റിൽ കയറി..ഞാനും ജിത്തും ഒരുമിച്ചായിരുന്നു ഇരുന്നത്.. മെല്ലെ മെല്ലെ അവൻ ഓക്കെ ആയി.. പക്ഷെ കല്ലുനെ പറ്റി നമ്മൾ സംസാരിച്ചതെ ഇല്ല..നാട്ടിൽ പോയി എന്താ പഠിക്കണ്ടേ എന്നായിരുന്നു കുറച്ചു സമയം നമ്മളുടെ ഡിസ്കഷൻ..എഞ്ചിനീറിങ്ങിൽ തന്നെ തുടങ്ങി അത് ബികോംഇൽ അവസാനിച്ചു.. മതി അത് മതീ.. നമ്മൾ ബികോം ഉറപ്പിച്ചു..അമ്മ കാണാതെ ഞാൻ അച്ഛനോടത് പറയുകയും ചെയ്തു.. ഓക്കെ ശരിയാകാം എന്ന് തംബ്സ് അപ്പ് കാണിച്ചു അച്ഛൻ..
ഇവിടുന്ന് നേരെ ഖത്തർ ദോഹ അവിടന്ന് ഫ്ലൈറ്റ് മാറി കേറിയാണ് കൊച്ചി പോവണ്ടത്..
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അപ്പൂപ്പനെ കാണണം നാട്ടിൽ പോവണം എന്നൊക്കെ.. ഞാൻ കൊതിച്ചിരുന്ന സമയം ആണിത്.. പക്ഷെ എന്താണെന്നറിയില്ല അതിലേറെയിപ്പോ എനിക്കറിയാനുള്ളത് അച്ഛനേം അമ്മയേം അലട്ടുന്ന പ്രശ്നം എന്താണെന്നാണ്..മുൻപ് എപ്പഴോ എന്തോ ശക്തിയെ കുറിച്ചും അവർ സംസാരിക്കുന്നത് കേട്ടിരുന്നു.. പക്ഷെ അതിൽ സംശയപ്സതമായി ഒന്നും ഇല്ലായിരുന്നു.. പക്ഷെ ഇന്ന് കേട്ടത് അത് പോലല്ല.. കണ്ടു പിടിക്കണം.. ഞാൻ ചെറിയ കുട്ടി ഒന്നും അല്ലാലോ ഇപ്പൊ.. എന്റെ അച്ഛനും