അമ്മക്കും ഒരു പ്രശ്നം വന്നാൽ ഞാനല്ലേ നോക്കണ്ടത്..
അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ എപ്പഴോ ഉറങ്ങിപ്പോയി..പിന്നെ ദോഹ.. അവിടന്ന് ഫ്ലൈറ്റ് മാറി കയറി കൊച്ചി..
അങ്ങനെ അറിയിപ്പ് വന്നു.. ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യും..
നീണ്ട പതിനാറു മണിക്കൂറുള്ള യാത്ര ആയതുകൊണ്ട് തന്നെ എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു.. എയർപോർട്ടിനകത്തുള്ള ഫോർമാലിറ്റീസ് ഒക്കെ പെട്ടന്ന് തന്നെ കഴിഞ്ഞ് നമ്മൾ പൊറത്തിറങ്ങി.. അവിടെ നമ്മളെ കാത്തു രാജേട്ടൻ ഉണ്ടായിരുന്നു.. രാജേട്ടൻ എന്റെ അപ്പൂപ്പന്റെ വലം കൈ..
നല്ല ആറടി പൊക്കം ഒക്കെയായി ഒരു ബഡാ മനുഷ്യൻ തന്നെ..പക്ഷെ ഒരു പാവത്താൻ ആണേ.. ഞാൻ ഇടക്ക് സംസാരിക്കും അപ്പൂപ്പനെ വിളിക്കുമ്പോ..എന്നെ ഭയങ്കര കാര്യം ആയിരുന്നു..
നമ്മളെ കണ്ടപ്പോ തന്നെ ഓടി എന്റെ അടുത്തേക്കാണ് രാജേട്ടൻ വന്നത്..
“സുഖാണോ മോനെ…..”
രാജേട്ടൻ ഓടി വന്നെന്നെ കെട്ടിപിടിച്ചു പറഞ്ഞു.. ആ പിടിയിൽ തന്നെ രാജേട്ടന്റെ കരുത്തെനിക്ക് മനസിലായി.. കാരണം ശ്വാസം മുട്ടിപ്പോയി എനിക്കു..
“നിങ്ങളവനെ കൊല്ലുവോ രാജേട്ടാ.. അവനു ദേ ശ്വാസം മുട്ടുന്നെന്ന തോന്നുന്നേ ”
എന്റെ അവസ്ഥ കണ്ട് അച്ഛൻ ചിരിച് കൊണ്ട് പറഞ്ഞു.. ജിത്തുവും എന്നെ നോക്കി ചിരിക്കുന്നുണ്ട്..
“അയ്യോ സോറി മോനെ..”
“ഏയ് അതൊന്നും കുഴപ്പില്ല രാജേട്ടാ.. എന്താണ് വിശേഷങ്ങൾ ഒക്കെ..”
“വിശേഷങ്ങൾ ഒക്കെ നമുക്ക് വീട്ടിൽ ചെന്ന് പറയാം.. നിങ്ങൾ വന്നേ..വിശന്നിട്ടു വയ്യ..”
ക്ഷീണം കാരണം അമ്മ പറഞ്ഞു..
അങ്ങനെ നമ്മൾ ആ കൊച്ചി നഗരത്തിലൂടെ വീട്ടിലേക്ക് പുറപ്പെട്ടു..കാണുന്നത് എല്ലാം എനിക്കു പുതുമ നിറഞ്ഞതായിരുന്നു.. ചെറിയ കുട്ടികളെ പോലെ ഞാനും