ജിത്തും എല്ലാം കണ്ടാസ്വദിച്ചു..
(കഥയിൽ ഉപയോഗിക്കുന്ന സ്ഥലങ്ങളും വഴികളും എല്ലാം സങ്കല്പികം മാത്രമാണ് )
ചെറിയ ചെറിയ റോഡുകളും വഴികളും ചെറു കച്ചവടക്കാരും വഴിയരികിൽ ഉള്ള ചെറു ഭക്ഷണ ശാലകളും എന്ത് ഭംഗിയാ എല്ലാം കാണാൻ…
മടക്കൂർ എന്ന് പറയുന്ന ഒരു ചെറിയ പ്രദേശമാണ് നമ്മുടെ നാട്..അവിടെ പ്രസിദ്ധനായ ഒരു ബിസിനസ്‌കാരൻ തന്നെയാണ് എന്റെ അപ്പൂപ്പൻ… അച്ഛന്റെയും ബിസിനസ് നോക്കി നടത്തുന്നതിന്റെ കൂടെ തന്നെ വേറെ ഒരുപാട് ബിസിനസ് അപ്പൂപ്പനുണ്ട്.. അടക്ക റബ്ബർ തേങ്ങാ കുരുമുളക്.. അങ്ങനെ അങ്ങനെ ഒരുപാട്.. അമേരിക്കയിൽ സുഗമായി ഇത്രയും കാലം ജീവിച്ചതിൽ അപ്പൂപ്പൻ തന്ന പങ്ക് ചെറുതൊന്നും അല്ല..
അങ്ങനെ ഒരു ചെറിയ ഗ്രാമപ്പ്രദേശം വന്നെത്തി.. മടക്കൂർ ഗ്രാമത്തിലേക്ക് സ്വാഗതം എന്നൊരു ബോർഡും കണ്ടു..
ചെറിയ ചെറിയ കൃഷിയിടങ്ങൾ ഇല്ലാത്ത വീടുകളില്ല.. ചെറിയൊരു ജംഗ്ഷനും കഴിഞ്ഞ് ഒരു ഇരുന്നൂർ മീറ്റർ കൂടി മുന്നോട്ട് പോയി വേറെ ഒരു വഴിയിൽ കയറി.. എനിക്കു വിശ്വസിക്കാനായില്ല.. ഒരുപാട് വില്ലകൾ..പന്ത്രണ്ടെണ്ണമെങ്കിലുമുണ്ട്.. ആ കോമ്പൗണ്ടിലേക് വണ്ടി ചെന്ന് കയറി..ഇങ്ങനെ ഒരു പ്രദേശത്തു ഇത് പോലെ വില്ലകൾ ഉണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
പക്ഷെ നമ്മളെന്താ ഇവിടെ.. തറവാട്ടിലേക്കല്ലേ പോവണ്ടത്.. അവിടയല്ലേ അപ്പൂപ്പന്നുള്ളത്..
ഞാൻ അത് അച്ഛനോട് ചോദിക്കാൻ പോയതും ദേ നാലാമത്തെ വില്ലയിൽ നിന്നും വാതിൽ തുറന്നപ്പൂപ്പൻ പുറത്തിറങ്ങി..
കാർ നിർത്തിയതും ഡോർ തുറന്ന് ഞാൻ ഓടിച്ചെന്ന് അപ്പൂപ്പനെ കെട്ടിപിടിച്ചു..കഴുത്തിൽ ഒരു നനവ് തട്ടിയത് ഞാനറിഞ്ഞു.. അപ്പൂപ്പന്റെ കണ്ണ് നിറഞ്ഞിരുന്നു… അപ്പൂപ്പൻ എന്റെ മുഖം കൈയിൽ പിടിച്ചു എന്നെ ഒന്ന് നോക്കി നെറ്റിയിൽ ഉമ്മ വച്ചു.. ഒരുപാട് നാളുകളായി ഞാൻ കൊതിച്ചതാണ് ഈ വാത്സല്യം ആസ്വദിക്കാൻ.. പിറകെ അമ്മൂമ്മയും വന്നെന്നെ കെട്ടിപിടിച്ചുമ്മ വച്ചു..അമ്മൂമ്മയും കരയുവാർന്നു.. ഞാൻ രണ്ട് പേരെയും ഒരുമിച്ച് കെട്ടിപിടിച് കവിളിൽ മാറി മാറി ഉമ്മ കൊടുത്തു.. എന്റെയും കണ്ണ് നിറഞ്ഞിരുന്നു..
“അതേയ് സ്വന്തം മോൻ ഇവിടെ നിന്ന് തുരുമ്പെടുക്കുവാണേ…”
നമ്മളെ നോക്കി അസൂയയോടെ ചിരിച് കൊണ്ട് പറഞ്ഞ അച്ഛനെ നോക്കി